ജബൽ അഖ്ദർ പാർക്ക് അടുത്തമാസം തുറക്കും
text_fieldsമസ്കത്ത്: രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്തുപകർന്ന് ജബൽ അഖ്ദർ പാർക്ക് പദ്ധതി ഒരുങ്ങുന്നു. ദാഖിലിയ ഗവർണറേറ്റിലെ സൈഹ് ഖത്നയിൽ ഒരുങ്ങുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. പാർക്കിന്റെ 85 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ആഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 1.1 ദശലക്ഷം റിയാലിലധികമാണ് ചിലവ്.
20,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർക്കിൽ 1,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കുട്ടികളുടെ കളിസ്ഥലം, പ്രത്യേക സ്പോർട്സ് ട്രാക്കുകൾ, കഫേ, റീട്ടെയിൽ ഷോപ്പ്, ഇലക്ട്രിക് ഗെയിമുകൾ എന്നിവയുള്ള വാണിജ്യ മേഖലകൾ, പ്രാർഥന സൗകര്യങ്ങൾ, വിശ്രമമുറികൾ, ബഹുമുഖ ഉപയോഗ ഓപൺ എയർ തീയേറ്റർ, ലാൻഡ്സ്കേപ്പ് ചെയ്ത ഹരിത ഇടങ്ങൾ എന്നിവ ഉണ്ടായിരിക്കും. വർഷം മുഴുവനും വിനോദ കേന്ദ്രമായി പാർക്ക് വിഭാവനം ചെയ്തിട്ടുണ്ട്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സംയോജിത വിനോദ, സേവന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

