ജബൽ അഖ്ദറിലെ ഒലീവ് ഓയിലിന് അന്താരാഷ്ട്ര അംഗീകാരം
text_fieldsമസ്കത്ത്: ഒമാനിലെ ജബൽ അഖ്ദറിൽ നിന്നുള്ള ഒലീവ് ഓയിൽ ഉൽപാദന-വിപണന ബ്രാൻഡായ ‘ഒലിയോ’ രാജ്യാന്തര തലത്തിൽ പുരസ്കാരങ്ങൾക്ക് അർഹമായതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച എക്സ്ട്രാ വിർജിൻ ഒലീവ് ഓയിലുകളുടെ പട്ടികയിൽ ഇടംപിടിച്ച ഈ നേട്ടം, ഒമാനി ഉൽപന്നങ്ങളുടെ മികച്ച ഗുണനിലവാരവും ആഗോള വിപണിയിൽ മത്സര ശേഷിയും തെളിയിക്കുന്നതാണ്.
അബുദാബി അന്താരാഷ്ട്ര ഒലീവ് ഓയിൽ മത്സരം, ജനീവയിൽ നടന്ന യൂറോപ്യൻ ഇന്റർനാഷണൽ ഒലീവ് ഓയിൽ കോമ്പറ്റീഷൻ, സ്കാൻഡിനേവിയൻ ഇന്റർനാഷണൽ ഒലീവ് ഓയിൽ കോമ്പറ്റീഷൻ എന്നിവയിലാണ് സ്വർണ മെഡൽ നേട്ടം. വിദഗ്ദ്ധരായ രാജ്യാന്തര ജൂറിയുടെ മേൽനോട്ടത്തിൽ കെമിക്കൽ, സെൻസറി ഗുണങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ആഗോള പ്ലാറ്റ്‌ഫോമുകൾ ഒലീവ് ഓയിലിന്റെ തരം തിരിക്കുന്നത്.
ഒലീവ് പിഴിഞ്ഞെടുത്ത ശേഷം ഗുണനിലവാരം നഷ്ടപ്പെടാതിരിക്കാൻ വെളിച്ചം, ചൂട്, ഓക്സിജൻ എന്നിവയേൽക്കാത്ത വിധം പ്രത്യേക സ്റ്റെയിൻലെസ്സ് സ്റ്റീൽ ടാങ്കുകളിലാണ് ഇവ സൂക്ഷിക്കുന്നത്. ഓക്സിഡേഷൻ തടയാൻ നൈട്രജൻ വാതകം പമ്പ് ചെയ്ത ശേഷം, സുതാര്യമല്ലാത്ത കുപ്പികളിലാണ് ഇത് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ പാക്ക് ചെയ്യുന്നത്. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ബ്രാൻഡാണ് ‘ഒലിയോ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

