ബുറൈമി: ബുറൈമി ഫ്രണ്ട്സിെൻറ 12ാമത് ഇഫ്താർ സൗഹൃദസംഗമം ബുറൈമി ബൈ നൂന ഓഡിറ്റോറിയത് തിലെ വെഡിങ് ഹാളിൽ നടന്നു. ബുറൈമിയിലെ നാനാജാതി മതസ്ഥരായ 400ലധികം പേർ ഇഫ്താർ വിരുന ്നിൽ പങ്കെടുത്തു. റിസ്വാൻ ഇസ്മയിൽ പ്രാർഥന നടത്തി. ബുറൈമി ഫ്രണ്ട്സ് സെക്രട്ടറി ജാഫർ ഇബ്രാഹിം സ്വാഗതം പറഞ്ഞു. കമാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സഹജീവികളുടെ വിഷമങ്ങളും വിശപ്പും മനസ്സിലാക്കുകയാണ് വ്രതാനുഷ്ഠാനത്തിെൻറ പ്രധാന ലക്ഷ്യമെന്ന് മുഹമ്മദ്കുഞ്ഞി ഉദ്ബോധിപ്പിച്ചു.
ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് മാനേജർ ജോ കുര്യൻ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, പ്രസിഡൻറ് ഷഹീൻ ഉമർ പാണ്ടിക്കാട് തുടങ്ങിയവർ പെങ്കടുത്തു. ബുറൈമി ഇന്ത്യൻ സ്കൂളിലെ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ചിൽ ഉയർന്ന മാർക്കോടെ വിജയിച്ച ഒമ്പത് വിദ്യാർഥികൾക്കുള്ള മൊമേൻറായും സംഗമത്തിൽ സമ്മാനിച്ചു. ആത്മസംസ്കരണത്തിെൻറ പുണ്യമാസത്തിൽ മത സൗഹാർദത്തിെൻറ സ്നേഹസംഗമ വേദിയായി മാറി ഇഫ്താർ വിരുന്ന് മാറി.