ദേശീയ വരുമാനത്തിൽ െഎ.ടി.സികളുടെ വിഹിതം വർധിക്കും
text_fieldsമസ്കത്ത്: ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾ (െഎ.ടി.സി) ഭാവിയിൽ രാജ്യത്തിെൻറ പ്രധാന വരുമാനസ്രോതസ്സായിരിക്കുമെന്ന് െഎ.ടി.സി ഒമാൻ സി.ഇ.ഒ ശൈഖ് ഹമൂദ് അൽ ഹുസ്നി. നിലവിൽ മൂന്നു ശതമാനമാണ് ദേശീയ വരുമാനത്തിൽ െഎ.ടി.സികളുടെ വിഹിതം. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ടൂറിസം മേഖലകൾക്ക് വലിയ വളർച്ചാ സാധ്യതകളാണ് ഉള്ളതെന്നും തലസ്ഥാന ഗവർണറേറ്റിലെ മസ്കത്ത് ബേയിൽ പാർക്ക്ലാൻഡ് പദ്ധതിയുടെ നിർമാണോദ്ഘാടനത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശൈഖ് ഹമൂദ് അൽ ഹുസ്നിയും അഗ്രികൾചറൽ മോഡേൺ എൻജിനീയറിങ് കമ്പനി (മസ്കത്ത് ഒാവർസീസ് ഗ്രൂപ്) സി.ഇ.ഒ ടി.ബാലയും ചേർന്ന് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ടം ഇൗ വർഷം പൂർത്തിയാകും. മൂന്ന് ഹെക്ടർ നീളുന്ന പുൽത്തകിടിയാകും ഏറ്റവും വലിയ ആകർഷണം. 250ഒാളം മരങ്ങളും ഇൗ പുൽത്തകിടിയിൽ നട്ടുപിടിപ്പിക്കും. സരായ ഹോൾഡിങ്ങിെൻറയും ഒംറാെൻറയും സംയുക്ത പദ്ധതിയാണ് മസ്കത്ത് ബേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
