Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightOMAN | അന്താരാഷ്ട്ര...

OMAN | അന്താരാഷ്ട്ര വ്യോമഗതാഗതം പൂർവസ്ഥിതിയിലാകാൻ സമയമെടുക്കും

text_fields
bookmark_border
oman air
cancel
Listen to this Article

മ​സ്ക​ത്ത്​: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ഗ​താ​ഗ​തം കോ​വി​ഡി​ന്​ മു​മ്പു​ള്ള സ്ഥി​തി​യി​ലേ​ക്കെ​ത്താ​ൻ ര​ണ്ട്​ വ​ർ​ഷ​ത്തി​ലേ​റെ എ​ടു​ത്തേ​ക്കു​മെ​ന്ന്​ എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (എ.​സി.​ഐ) ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഈ ​വ​ർ​ഷം 60 ശ​ത​മാ​നം​വ​​രെ പ​ഴ​യ സ്ഥി​തി​യി​ലേ​​ക്കെ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് സി.​ഇ.​ഒ ഐ​മെ​ൻ അ​ൽ ഹൊ​സ്‌​നി പ​റ​ഞ്ഞു.

അ​ടു​ത്ത വ​ർ​ഷം 70-80 ശ​ത​മാ​നം വ​രെ​യും 2024-25 മ​ധ്യ​ത്തോ​ടെ 100 ശ​ത​മാ​ന​വും പ​ഴ​യ സ്ഥി​തി​യി​ലേ​ക്ക്​ വി​മാ​ന ഗ​താ​ഗ​തം മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​മ​ദാ​നി​ൽ വി​മാ​ന​ഗ​താ​ഗ​തം മ​ന്ദ​ഗ​തി​യി​ലാ​കു​മെ​ന്ന്​ ക​രു​തു​ന്നു​ണ്ടെ​ങ്കി​ലും വ​രും മാ​സ​ങ്ങ​ളി​ൽ ഇ​ത്​ വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ​ലി​യ ആ​ഭ്യ​ന്ത​ര ശൃം​ഖ​ല​യു​ള്ള രാ​ജ്യ​ങ്ങ​ൾ അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​ക്കാ​രെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ വി​മാ​ന​യാ​ത്ര​യു​ടെ കാ​ര്യ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ സാ​ധ്യ​ത​യു​​ണ്ട്. വി​മാ​ന സ​ർ​വി​സ്​ പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക്​ മാ​റു​ന്ന​ത്​ എ​ണ്ണ​വി​ല​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്ന്​ ഏ​ഷ്യാ പ​സ​ഫി​ക്കി​ന്‍റെ എ.​സി.​ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്​​റ്റേ​ഫാ​നോ ബ​റോ​ൻ​സി പ​റ​ഞ്ഞു. എ​ണ്ണ വി​ല​വ​ർ​ധ​ന​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​ണ​പ്പെ​രു​പ്പ പ്ര​വ​ണ​ത​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള എ​യ​ർ ബ​ബി​ൾ ക​രാ​ർ റ​ദ്ദാ​ക്കി​യ ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തെ അ​ൽ ഹൊ​സ്‌​നി സ്വാ​ഗ​തം ചെ​യ്തു.

മ​സ്ക​ത്തി​ൽ ന​ട​ന്ന എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ വാ​ർ​ഷി​ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ 29 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ്​ പ​ങ്കെ​ടു​ക്കു​ന്ന​ത്.

എ.​സി.​ഐ​യു​ടെ വാ​ർ​ഷി​ക വേ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് ട്രാ​ഫി​ക് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, 2020ൽ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി 3.6 ശ​ത​കോ​ടി ആ​ളു​ക​ളാ​ണ്​ യാ​ത്ര ചെ​യ്ത​ത്. 108.5 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ ച​ര​ക്ക് കൈ​മാ​റ്റ​വും ന​ട​ന്നു. 61.8 ദ​ശ​ല​ക്ഷം വി​മാ​ന സ​ർ​വി​സു​ക​ളു​മാ​ണ്​ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International FlightsOman
News Summary - It will take time for international air travel to be restored in oman
Next Story