ശരീഅത്ത് നിയമം അനുസരിക്കേണ്ടത് വിശ്വാസിയുടെ ബാധ്യത -ജിഫ്രി തങ്ങൾ
text_fieldsസൂറിൽ ദാറുൽ ഖുർആൻ ഹയർ സെക്കൻഡറി മദ്റസ സിൽവർ ജൂബിലി ആഘോഷം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ
തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
സൂർ: ശരീഅത്ത് നിയമങ്ങൾ അനുസരിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. അതിനെതിരെയുള്ള ഒരു തരത്തിലുമുള്ള പ്രവർത്തനങ്ങളും അനുവദിച്ചു കൊടുക്കാൻ പാടില്ലായെന്നും എല്ലാവരും ഐക്യത്തിലും സൗഹാർദത്തിലും വർത്തിക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു. സൂറിൽ ദാറുൽ ഖുർആൻ ഹയർ സെക്കൻഡറി മദ്റസ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം .
സൂർ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ ഹയർ സെക്കൻഡറി മദ്റസയുടെ 25ാം വാര്ഷിക മഹാ സമ്മേളനത്തിനോടനുബന്ധിച്ചുള്ള ചടങ്ങിൽ സമസ്ത നടപ്പിലാക്കിയ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.കമ്മിറ്റി പ്രസിഡന്റ് യു.പി മുഹിയുദ്ധീൻ മുസ്ലിയാർ അധ്യക്ഷതവഹിച്ചു. അൽ ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി.
സദർ മുഅല്ലിം ബശീർ ഫൈസി ആമുഖ പ്രഭാഷണവും ഹാഫിള് ഫൈസൽ ഫൈസി ഖിറാഅത്തും നടത്തി. വിശിഷ്ടാതിഥി അബ്ദുൽ ഗഫൂർ ഫൈസി, ഔഖാഫ് പ്രതിനിധി ശൈഖ് സ്വലാഹ് അൽ മുഖൈനി, മസ്ജിദ് ഇമാം ശൈഖ് സ്വലാഹ് മിസ്റ്, ഒമാൻ എസ്.ഐ.സി പ്രസിഡന്റ് അൻവർ ഹാജി, മസ്കത്ത് റൈഞ്ച് സെക്രട്ടറി ഇമ്പിച്ചാലി മുസ്ലിയാർ, ചെയർമാൻ യൂസുഫ് മുസ്ലിയാർ, ഒമാൻ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ശാക്കിർ ഫൈസി, ട്രഷറർ ശരീഫ് തിരൂർ, സഈദ് അലി ദാരിമി, ഹാഫിള് അബൂബക്കർ സിദീഖ് മൗലവി, ഹാഫിള് ശംസുദ്ധീൻ മൗലവി, സൈനുദ്ധീൻ കൊടുവള്ളി, അബ്ദുൽ നാസർ ദാരിമി, ശംസുദ്ധീൻ ബാഖവി ഇബ്റ, മുസ്ഥഫ നിസാമി സിനാവ്, ശറഫുദ്ധീൻ കൊടുങ്ങല്ലൂർ, സുനീർ ഫൈസി ബർക്ക, അബ്ദുൽ ലത്തിഫ് മുസ്ലിയാർ, സലീം കോർണിഷ്, ഹാഷിം ഫൈസി റൂവി, സത്താർ ബുആലി, സൈദ് നെല്ലായ, അബ്ദുൽ റസാഖ് പേരാമ്പ്ര തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ജൂബിലി ആഘോഷ സപ്ലിമെന്റ് പ്രകാശനം, ഒമാൻ എസ്ഐ.സി വിവിധ കർമ്മ പദ്ധതികളുടെ പ്രഖ്യാപനം, പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയതടക്കമുള്ള കുട്ടികളെ ആദരിക്കൽ എന്നിവയും നടന്നു.മദ്റസ സെക്രട്ടറി ശിഹാബ് വാളക്കുളം സ്വാഗതവും കമ്മിറ്റി ജനറൽ സെക്രട്ടറി ആബിദ് മുസ്ലിയാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

