റമദാൻ ഒന്ന് മാർച്ച് ഒന്നിന് സാധ്യതയെന്ന്
text_fieldsമസ്കത്ത്: ഒമാനിൽ റമദാൻ ഒന്ന് മാർച്ച് ഒന്ന് ശനിയാഴ്ചയാകാനാണ് സാധ്യയെന്ന് ജ്യോതിശാസ്ത്ര ഡേറ്റ പറയുന്നു. ഫെബ്രുവരി 28 വെള്ളിയാഴ്ച സൂര്യൻ അസ്തമച്ചതിനു ശേഷം ചന്ദ്രൻ ചക്രവാളത്തിൽ അരമണിക്കൂറോളം ദൃശ്യമാകുമെന്ന് ഒമാൻ ജ്യോതിശാസ്ത്ര സൊസൈറ്റിയിലെ നിരീക്ഷണാലയത്തിന്റെ തലവൻ അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു.
സൂര്യൻ വൈകീട്ട് 6:09ന് അസ്തമിക്കും. ഇത് കഴിഞ്ഞ ദൃശ്യമാകുന്ന ചന്ദ്രൻ 6:40ന് ആണ് അസ്തമിക്കുക. അതുകൊണ്ടുതന്നെ മാസം കാണാൻ സാധിക്കും. ചന്ദ്രൻ ചക്രവാളത്തിന് ഏകദേശം ഏഴ് ഡിഗ്രിക്ക് മുകളിലായിരിക്കുമെന്നും അൽ ബുസൈദി പറഞ്ഞു.ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ രാജ്യങ്ങളിലും മാർച്ച് ഒന്നിന് റമദാൻ വ്രതം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റമദാൻ 30 പൂർത്തിയാക്കി മാർച്ച് 31 ന് ഈദുൽ ഫിത്ർ ആവാനാണ് സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

