Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവേശന വിസക്കായി പണം...

പ്രവേശന വിസക്കായി പണം വാങ്ങുന്നത്​ നിയമവിരുദ്ധം –പൊലീസ്​

text_fields
bookmark_border
പ്രവേശന വിസക്കായി പണം വാങ്ങുന്നത്​ നിയമവിരുദ്ധം –പൊലീസ്​
cancel
camera_alt

‘ഇൻസാൻ’ ബോധവത്​കരണ കാമ്പയിൻ പോസ്​റ്റർ 

മസ്​കത്ത്​: ഒമാനിലേക്ക്​ വരുജന്നവരിൽനിന്ന്​ പ്രവേശന വിസക്കായി പണമീടാക്കുന്നത്​ മനുഷ്യക്കടത്താണെന്നും ശിക്ഷാർഹമായ കുറ്റമാണെന്നും റോയൽ ഒമാൻ പൊലീസ്​.

പതിവ് ഫീസ് കൂടാതെ ചിലർ വിസക്ക്​ വേണ്ടി കൂടുതൽ പണം വാങ്ങുന്നതായ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ പൊലീസിലെ ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ വിഭാഗം ഇക്കാര്യത്തിൽ വ്യക്​തതവരുത്തിയത്​. വിസ വിൽക്കുകയും ഒരുമിച്ചും ഗഡുക്കളായും ആളുകളിൽനിന്ന്​ പണമീടാക്കുകയും ചെയ്യുന്ന പ്രവൃത്തി പിഴക്കും ജയിൽശിക്ഷക്കും കാരണമാകുമെന്നും വകുപ്പ്​ ഡയറക്​ടർ ജനറൽ ജമാൽ ഖുറൈശി വ്യക്​തമാക്കി. മനുഷ്യക്കടത്തിന്​ തടവ്​ 15വർഷം വരെ ലഭിക്കാനുള്ള വകുപ്പാണ്​ ഒമാനി നിയമം അനുശാസിക്കുന്നത്​.

എന്നാൽ വിസ വിൽപനക്കേസുകൾ രാജ്യത്ത്​ വളരെ കുറഞ്ഞ അളവിലാണുള്ളതെന്നും ഇരകളാക്കപ്പെടുന്ന പലരും പൊലീസിൽ അറിയിക്കാൻ മടികാണിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. ഇക്കാരണത്താൽ ത​ന്നെ തട്ടിപ്പുകാരെ പിടികൂടാനും ശിക്ഷിക്കാനും സാധിക്കുന്നില്ല. പണം വാങ്ങുന്നവരും ഇരകളാക്കപ്പെടുന്നവരും പലപ്പോഴും വിദേശികൾ തന്നെയാണ്​. പലപ്പോഴും നിയമത്തെ കുറിച്ച അജ്ഞതയും ഇത്​ റിപ്പോർട്ട്​ ചെയ്യപ്പെടാതിരിക്കാൻ കാരണമാകുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യക്കടത്ത്​ തടയുകയും ജനങ്ങൾക്കിടയിൽ ഇതു സംബന്ധിച്ച്​ ബോധവത്​കരണം നടത്തുകയും എന്ന ഉദ്ദേശ്യത്തോടെ മനുഷ്യക്കടത്തിനെതിരായ ദേശീയ കമ്മിറ്റി 'ഇൻസാൻ' എന്ന​ പേരിൽ ബോധവത്​​കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. വംശ, ദേശ, വർണ വൈവിധ്യങ്ങൾക്കപ്പുറം മനുഷ്യന്​ വിലകൽപിക്കണമെന്ന സന്ദേശമാണ്​ കാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്​.

മനുഷ്യക്കടത്ത്​ സംഭവങ്ങൾ ശ്രദ്ധയിൽപെടുന്നവർ അധികൃതരെ അറിയിക്കേണ്ടതിനെ പറ്റി വിവിധ സമൂഹങ്ങൾക്കിടയിൽ അവബോധം നൽകുന്ന രീതിയിലാണ്​ പരിപാടി ആസൂത്രണം ചെയ്​തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:royal Oman Policeentry visa
News Summary - It is illegal to charge for an entry visa - Police
Next Story