ഐ.എസ്.ഡബ്ല്യു. കെ വിദ്യാർഥികൾ റോയൽ ഓപ്പറ ഹൗസ് സന്ദർശിച്ചു
text_fieldsഇന്ത്യൻ സ്കൂൾ വാദീകബീറിലെ വിദ്യാർഥികൾ റോയൽ ഓപ്പറ ഹൗസ് മസ്കത്ത് സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഇന്ത്യൻ സ്കൂൾ വാദീകബീറിലെ വിദ്യാർഥികൾ റോയൽ ഓപ്പറ ഹൗസ് മസ്കത്ത് സന്ദർശിച്ചു. ക്ലാസ് മുറിക്കപ്പുറത്തുള്ള പുത്തൻ അറിവുകളുടെ ലോകമാണ് ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിച്ചത്. നാല് മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ഒരുകൂട്ടം വിദ്യാർഥികളാണ് ഓപറ ഹൗസിൽ എത്തിയത്. പ്രശസ്ത ഇറ്റാലിയൻ സംഗീതസംവിധായകൻ മിഷേൽ ഡാൾ ഒങ്കാരോയുടെ ‘റോബിൻ ഹുഡ് - എ ഫാമിലി ഓപ്പറ’ എന്ന തത്സമയ അവതരണത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിച്ചു.
നാടകം, സംഗീതം, ദൃശ്യ കലാരൂപങ്ങൾ എന്നിവയടങ്ങിയതായിരുന്നു പരിപാടി. ആഗോള സംസ്കാരങ്ങളിലേക്കുള്ള വാതായനങ്ങൾ തുറക്കുകയും വിദ്യാർത്ഥികളുടെ സൗന്ദര്യാത്മക അവബോധം വർധിപ്പിക്കുകയും ചെയ്യുന്നതായിരുന്നു റോയൽ ഓപറ ഹൗസ് സന്ദർശനവും കലപപരിപാടികളും. വിജ്ഞാനപ്രദവും വിനോദപ്രദവുമായ പരിപാടി മികച്ച അനുഭവമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇത്തരം പരിപാടിക്ക് പിന്തുണ നൽകിയ രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതർ നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

