ഐ.എസ്.ഡബ്ല്യു.കെ മാനസികാരോഗ്യ ബോധവത്കരണ വാരാചരണം
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ വാദി കബീറും ഐ.എസ്.ഡബ്ല്യു.കെ ഇന്റർനാഷനലും കൗൺസലിങ് ആൻഡ് സ്പെഷൽ നീഡ്സ് ഡിപ്പാർട്മെന്റ് എ.ബി.എൽ.ഇയും ചേർന്ന് മാനസികാരോഗ്യ ബോധവത്കരണ വാരാചരണം നടത്തി. മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നുപറയേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയായിരുന്നു 'ബ്രേക് ദ സ്റ്റിഗ്മ' എന്നപേരിൽ പരിപാടി നടത്തിയത്. ഉദ്ഘാടനത്തിന്റെ ഭാഗമായി വാക്കത്തണും സംഘടിപ്പിച്ചു. മഹത്തായ ലക്ഷ്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി ജീവനക്കാർ വെള്ളവസ്ത്രം ധരിച്ചായിരുന്നു പരിപാടിയിൽ പങ്കാളികളായത്.
സ്കൂൾ മൾട്ടി പർപസ് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യാതിഥിയായ ഷീബ നഖ്വിയെ (കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ ഇൻ ചാർജ്, ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ്) ഹെഡ് ഗേൾ ഗായത്രി ഹരി, ഹെഡ് ബോയ് മാസ്റ്റർ ലേൽ ആൽവ എന്നിവർ സ്വാഗതം ചെയ്തു. മുഖ്യാതിഥിയും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രം ദീപം തെളിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. എ.ബി.എൽ.ഇ വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രത്യേക മേഖലകളെ കുറിച്ച് വകുപ്പ് ഇൻ ചാർജ് രശ്മി പടങ്കർ സംസാരിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അൽകേഷ് ജോഷി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശിൽപ പവാനി, അനിഷ സാമുവൽ, ജൽപ മേത്ത, പ്രിൻസിപ്പൽ ഡി.എൻ. റാവു, വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് എന്നിവർ സംബന്ധിച്ചു. ഫ്ലാഷ്മോബും പരിപാടിയുടെ ഭാഗമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

