ഐ.എസ്.ഡബ്ല്യു പ്രൈമറി വിഭാഗം സ്റ്റുഡന്റ്സ് കൗൺസിൽ ചുമതലയേറ്റു
text_fieldsഇന്ത്യൻ സ്കൂൾ വാദി കബീർ പ്രൈമറി വിഭാഗം സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റപ്പോൾ
മസ്കത്ത്: ഇന്ത്യൻ സ്കൂൾ വാദി കബീർ പ്രൈമറി വിഭാഗം സ്റ്റുഡന്റ് കൗൺസിൽ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഒമാനിലെ ഇന്ത്യൻ എംബസിയിലെ ക്യാപ്റ്റൻ നിലേഷ് ലെക്ചന്ദ് ഖോക്ലെ മുഖ്യാതിഥിയായി. സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം വിശാൽ ഗോയങ്ക അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ മുഖ്യ രക്ഷാധികാരി ശൈഖ് അനിൽ ഖിംജി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അൽകേഷ് ജോഷി, ഗാർഗി ചുഗ്, മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. ഹെഡ് ബോയ് അബ്ദുൽ ഖാദർ സൈഫി, ഹെഡ് ഗേൾ കരേൻ സിബി എന്നിവർ സ്വാഗതമാശംസിച്ചു. സ്ഥാനമേറ്റ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾക്ക് ബാഡ്ജും അണിയിച്ചു. സ്കൂൾ പതാക പുതുതായി നിയമിക്കപ്പെട്ട ഹെഡ് ബോയ്ക്കും ഹെഡ് ഗേളിനും കൈമാറി. വിദ്യാർഥി നേതാക്കളുടെ ഉത്തരവാദിത്തങ്ങളെ അംഗങ്ങളെ അഭിസംബോധന ചെയ്ത് ക്യാപ്റ്റൻ നിലേഷ് ലെക്ചന്ദ് ഖോക്ലെയും വിശാൽ ഗോയങ്കയും വിദ്യാർഥികളെ ഓർമപ്പെടുത്തി. ഡെപ്യൂട്ടി ഹെഡ് ബോയ് അമോഗ് ഷിംപി, ഡെപ്യൂട്ടി ഹെഡ് ഗേൾ ആകാൻക്ഷ ഹരാവെ എന്നിവർ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

