Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.എസ്.എസ് ഷൂട്ടൗട്ട്:...

ഐ.എസ്.എസ് ഷൂട്ടൗട്ട്: സാപിൽ എഫ്.സി, വൽ ഹല്ല ജേതാക്കൾ

text_fields
bookmark_border
ഐ.എസ്.എസ് ഷൂട്ടൗട്ട്: സാപിൽ എഫ്.സി, വൽ ഹല്ല ജേതാക്കൾ
cancel
camera_alt

വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല സം​ഘ​ടി​പ്പി​ച്ച ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​

വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്നു

സ​ലാ​ല: ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല​യു​ടെ 40ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​രം ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ന്ന​ത്.വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ 35 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ഗോ​ൾ കീ​പ്പ​ർ ഷ​ഹ​സ​റി​ന്റെ മി​ക​വി​ൽ വ​ൽ ഹ​ല്ല ടീം ​വി​ജ​യി​ക​ളാ​യി. സു​ഫാ​ർ എ​ഫ്.​സി​യാ​ണ് ര​ണ്ടാ​മ​തെ​ത്തി​യ​ത്. എ​സ്.​എം.​സി കോ ​ക​ൺ​വീ​ന​ർ ന​വ​നീ​ത കൃ​ഷ്ണ​ൻ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ഷി​താ​ക്ക​ൾ​ക്കും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​രം രാ​ത്രി പ​ത്തി​നാ​ണ് ആ​രം​ഭി​ച്ച​ത്. വി​വി​ധ ക്ല​ബു​ക​ളെ​യും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്ത് 14 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ബ്ര​ദേ​ഴ്സ് എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സാ​പി​ൽ എ​ഫ്.​സി വി​ജ​യി​ക​ളാ​യി. മൂ​ന്നാം സ്ഥാ​നം അ​ൽ കി​യാ​ൻ എ​ഫ്.​സി​യും ക​ര​സ്ഥ​മാ​ക്കി.

മു​ഹ​മ്മ​ദ് ഫ​ഹീ​മി​നെ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി തി​ര​ഞ്ഞെ​ടു​ത്തു. മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗം യാ​സ​ർ മു​ഹ​മ്മ​ദ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് സ്കൂ​ൾ മാ​നേ​ജി​ങ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​സ​യ്യി​ദ് അ​ഹ്സ​ൻ ജ​മീ​ൽ, പ്രി​ൻ​സി​പ്പ​ൽ ദീ​പ​ക് പ​ഠാ​ങ്ക​ർ, എ​സ്.​എം.​സി ട്ര​ഷ​റ​ർ ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, എ​സ്.​എം.​സി ക​ൺ​വീ​ന​ർ ഡോ. ​മു​ഹ​മ്മ​ദ് യൂ​സു​ഫ്, എ​സ്.​എം.​സി അം​ഗ​ങ്ങ​ളാ​യ ഡോ. ​ഷാ​ജി പി. ​ശ്രീ​ധ​ർ, മു​ഹ​മ്മ​ദ് ജാ​ബി​ർ ഷ​രീ​ഫ്, പ്ര​ത്യേ​ക ക്ഷ​ണി​താ​വ് സ​ബീ​ഹ ന​ഹീ​ദ് അ​ലി, ഇ​ഹ്സാ​ൻ സി​ദ്ദീ​ഖ്, യൂ​സു​ഫ് മ​മ്മൂ​ട്ടി എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.പ്രി​ൻ​സി​പ്പ​ൽ ദീ​പ​ക് പ​ഠാ​ങ്ക​ർ, അ​സി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ വി​പി​ൻ ദാ​സ്, അ​നീ​റ്റ റോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolISSshootoutOman
News Summary - ISS shootout
Next Story