Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനെതന്യാഹു ഒമാൻ...

നെതന്യാഹു ഒമാൻ സന്ദർശിച്ചു

text_fields
bookmark_border
നെതന്യാഹു ഒമാൻ സന്ദർശിച്ചു
cancel

മസ്​കത്ത്​: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒമാൻ സന്ദർശിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്​ ബിൻ സഇൗദി​​​െൻറ ക്ഷണപ്രകാരമാണ്​ സന്ദർശനം. ഇസ്രായൽ^ഫലസ്​തീൻ പ്രശ്​ന പരിഹാരത്തിൽ നിർണയമാകുമെന്ന്​ കരുതപ്പെടുന്ന സന്ദർശനത്തെ രാഷ്​ട്രീയ നിരീക്ഷകർ കൗതുകത്തോടെയാണ്​ നോക്കി കാണുന്നത്​.

ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസി​​​െൻറ സന്ദർശനത്തിന്​ തൊട്ടുപിന്നാലെയാണ്​ നെതന്യാഹു ഒമാനിൽ എത്തുന്നത്​. മറ്റ്​ അറബ്​ രാജ്യങ്ങളെ പോലെ ഒമാനും ഇസ്രായേലും തമ്മിൽ ഒൗദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ല. പശ്​ചിമേഷ്യയിൽ സമാധാനം പുനസ്​ഥാപിക്കുന്നതിനായുള്ള വിവിധ മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്​തതായി ഒമാൻ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ്​ ഏജൻസി വെള്ളിയാഴ്​ച വൈകുന്നേരം അറിയിച്ചു.

ഇരു രാഷ്​ട്രങ്ങൾക്കും പൊതു താൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്​തതായി ഏജൻസി അറിയിച്ചു. നെതന്യാഹുവിന്​ ഒപ്പം ഭാര്യ സാറ, മൊസാദ്​ ഡയറക്​ടർ യോസി കോഹൻ, ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ മെയിർ ബെൻ ഷാബത്ത്​ തുടങ്ങി ഉന്നത ഉദ്യോഗസ്​ഥരും ഉണ്ടായിരുന്നതായി അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. സന്ദർശന ശേഷം നെതന്യാഹു വൈകുന്നേരത്തോടെ ടെൽ അവീവിൽ തിരികെയെത്തി.

22 വർഷത്തിന്​ ശേഷമാണ്​ ഇസ്രായേൽ രാജ്യത്തലവൻ ഒമാൻ സന്ദർശിക്കുന്നത്​. 1994ൽ ഇസ്രായേൽ പ്രധാനമന്ത്രി ഇഷാഖ്​ റബിനും 1996ൽ ഷിമോൺ പെരസും ഒമാൻ സന്ദർശിച്ചിരുന്നു. ഫലസ്​തീനുള്ള പിന്തുണ നിരവധി അന്താരാഷ്​ട്ര വേദികളിൽ ഒമാൻ പ്രഖ്യാപിച്ചിട്ടുണ്ട്​. മേഖലയിലെ കുഴപ്പങ്ങളുടെ അടിസ്​ഥാന കാരണം ഫലസ്​തീൻ പ്രശ്​നമാണെന്നും രണ്ട്​ രാജ്യങ്ങൾ എന്ന ആശയത്തിലൂന്നിയ പരിഹാരം മാത്രമാണ്​ ഇതിനുള്ള പ്രതിവിധിയെന്നും കഴിഞ്ഞ യു.എൻ പൊതു സഭയിൽ നടത്തിയ പ്രസംഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ്​ ബിൻ അലവി ചൂണ്ടികാണിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanIsraelBenjamin Netanyahugulf news
News Summary - Israeli PM Netanyahu visit to Oman-gulf-news
Next Story