ഗസ്സയിലെ ഇസ്രായേൽ ആക്രമണം; യു.എൻ സെക്രട്ടറി ജനറൽ സുൽത്താനെ ഫോണിൽ വിളിച്ചു
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ് ,യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുെട്ടറസ് (ഫയൽ)
മസ്കത്ത്: പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യനാനായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുെട്ടറസ് സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ സംസാരിച്ചു.
ഗസ്സ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി ആക്രമണം, യമനിലെ സ്ഥിതി എന്നിവയിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സമാധാനം, സുരക്ഷ, എല്ലാ ജനങ്ങൾക്കും നീതി സ്ഥാപിക്കുക എന്നിവ ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും ഉയർത്തിപ്പിടിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എങ്ങനെ ശക്തമാക്കാം എന്നതിനെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.
സുൽത്താന്റെ കാഴ്ചപ്പാടുകളോട് സെക്രട്ടറി ജനറൽ നന്ദി അറിയിച്ചു.
പ്രാദേശിക സ്ഥിരതയെ പിന്തുണക്കുന്നതിനായി ഒമാനുമായും മറ്റു പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിബദ്ധത വീണ്ടും ആവർത്തിച്ച് വ്യക്തമാക്കുയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

