ഗസ്സ മുനമ്പിൽ ഇസ്രായേൽ നിരപരാധികളുടെ ജീവൻ അപഹരിക്കുന്നു -ഒമാൻ
text_fieldsറിയാദിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ എക്സിക്യൂട്ടീവ്
കമ്മിറ്റിയുടെ യോഗത്തിൽ ഒമാൻ പ്രതിനിധികൾ
മസ്കത്ത്: ഗസ്സ മുനമ്പിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ യുദ്ധത്തിന്റെ ഫലമായി, ഫലസ്തീൻ ജനത പുതിയ ദുരന്തത്തിനും ഗുരുതരമായ വേദനാജനകമായ സംഭവങ്ങൾക്കും വിധേയരായിരിക്കുകയാണെന്ന് ഒമാൻ. റിയാദിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അസാധാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഒമാൻ പ്രതിനിധി.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനയി നടന്ന അടിയന്തര യോഗത്തിൽ സുൽത്താനേറ്റിനെ പ്രതിനധീകരിച്ച് വിദേശകാര്യമന്ത്രാലയമാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും വൃദ്ധരം അടങ്ങുന്ന സാധാരണക്കാരുടെ ജീവൻ അപഹരിക്കുക്കുകയാന് യുദ്ധത്തിലൂടെ ചെയ്യുന്നത്.
അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ആശുപത്രികളും നശിപ്പിക്കുന്നു. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നതിന്റെ തെളിവാണ് അൽ അഹ്ലി അറബ് ഹോസ്പിറ്റലിലെ കൂട്ടക്കൊല. ലോകത്തെ സ്വാധീനമുള്ള പല രാജ്യങ്ങളും ഇത് അവഗണിക്കുക മാത്രമല്ല, ഇസ്രായേലിനെ രാഷ്ട്രീയമായി പിന്തുണക്കുകയും ചെയ്യുന്നു. നിലവിലെ സംഭവങ്ങൾ പുതിയതോ ആശ്ചര്യപ്പെടുത്തുന്നതോ അല്ലെന്നും അവസാനത്തേതായിരിക്കില്ലെന്നും ഒമാൻ ചൂണ്ടിക്കാട്ടി. ഫലസ്തീനികൾക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങളും സ്വതന്ത്ര രാജ്യവും നൽകുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയത്തിന്റെ സ്വാഭാവിക ഫലമാണ് അവ. വൈദ്യസഹായം, ഭക്ഷണം, മറ്റ് സാമഗ്രികൾ എന്നിങ്ങനെയുു അടിയന്തര സഹായം എത്തിക്കാൻ അതിർത്തികൾ തുറക്കാക്കുന്നതിനായി നമ്മെല്ലാവരും സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. ഇസ്രായേൽ ആക്രമണങ്ങൾ ഉടനടി നിർത്തുകയും വേണമെന്ന് ഒമാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

