ലബനാനെ ഗസ്സയാക്കി ‘മഞ്ഞ വര’ സ്ഥാപിച്ച് ഇസ്രായേൽ
text_fieldsലബനാനിൽ വെടിനിർത്തിയതോടെ സ്വന്തം താമസ സ്ഥലത്തേക്ക് കുടുംബത്തോടൊപ്പം മടങ്ങുന്ന കുട്ടി
ബൈറൂത്: ഗസ്സയുടെ പകുതിയിലേറെ ഭാഗവും സൈനിക നിയന്ത്രണത്തിലാക്കി മുമ്പ് സ്ഥാപിച്ചതിന് സമാനമായി തെക്കൻ ലബനാനിലും ‘മഞ്ഞ വര’ പ്രഖ്യാപിച്ച് ഇസ്രായേൽ. വെടിനിർത്തൽ നിലവിൽവന്നതിന് പിന്നാലെയാണ് തെക്കൻ ലബനാനിലെ അതിർത്തിയോടു ചേർന്ന പ്രദേശങ്ങൾ പൂർണമായി സൈനിക നിയന്ത്രണത്തിലാകുമെന്നും ഇവ ‘മഞ്ഞ വര’ക്കു കീഴിലാകുമെന്നും പ്രഖ്യാപനം. ഈ പ്രദേശങ്ങളിൽ ആരെയും വെടിവെച്ചിടാനും സൈനിക നീക്കം നടത്താനും അധികാരം നൽകുന്നതാകും പുതിയ നീക്കം.
വെടിനിർത്തൽ നിലവിൽവന്ന ഗസ്സ നിലവിൽ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ട നിലയിലാണ്. ഇസ്രായേൽ സൈന്യം ‘മഞ്ഞ വര’ക്കുള്ളിലാക്കി പൂർണമായി നിയന്ത്രണത്തിലാക്കിയ 58 ശതമാനത്തിലേറെ ഭാഗമാണ് ഒന്ന്. 20 ലക്ഷത്തിലേറെ ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന, ഹമാസ് നിയന്ത്രണത്തിലുള്ള അവശേഷിച്ച ഭൂമിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

