െഎ.എസ്.എം പൂർവവിദ്യാർഥി സംഘടന സ്കോളർഷിപ് വിതരണം
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി പൂർവവിദ്യാർഥി കൂട്ടായ് മ (െഎ.എസ്.എം.എ) 50 സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
വിദ്യാർഥികളെ സ്പോൺസർ ചെയ ്യുന്ന കിൻഡിൽ പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പുകൾ പൂർവവിദ്യാർഥി സംഘടന ഭാരവാഹികളായ മുകുന്ദ് മനോഹറും ചേതൻ മല്ലയ്യയും എസ്.എം.സി അംഗം സച്ചിൻ തോപ്റാനിയും ചേർന്ന് െഎ.എസ്.എം സ്റ്റുഡൻറ് കൗൺസിലിനും പ്രിൻസിപ്പലിനും കൈമാറി. 7000 റിയാലാണ് സ്വരൂപിച്ച് നൽകിയത്.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് കൈത്താങ്ങാകാൻ ലക്ഷ്യമിട്ടാണ് െഎ.എസ്.എം.എ കിൻഡിൽ പദ്ധതിക്ക് കീഴിൽ സ്കോളർഷിപ് ഫണ്ട് സ്ഥാപിച്ചത്. വിവിധ പരിപാടികളിലൂടെയാണ് പൂർവവിദ്യാർഥികളിൽനിന്നും അഭ്യുദയ കാംക്ഷികളിൽനിന്നും ധനസമാഹരണം നടത്തുന്നത്. കഴിഞ്ഞവർഷം 16 കുട്ടികൾക്ക് സ്കോളർഷിപ് വിതരണം ചെയ്തിരുന്നു. സ്കോളർഷിപ്പിന് അർഹരായ കുട്ടികളെ പ്രിൻസിപ്പലിെൻറ നേതൃത്വത്തിലാണ് തെരഞ്ഞെടുത്തത്. ഇവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. തുക ഫീ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റുകയാണ് ചെയ്യുക. കുറഞ്ഞ വരുമാനത്തിന് ഒപ്പം അക്കാദമിക മികവും സ്കോളർഷിപ്പിനുള്ള മാനദണ്ഡമാണ്. സ്കോളർഷിപ് പദ്ധതി തുടർച്ചയായ പ്രക്രിയയാണെന്നും ഇന്ന് സഹായം ലഭിച്ചവർ നാളെ സാമ്പത്തികമായി നല്ല സ്ഥിതിയിലാകുേമ്പാൾ അർഹരായ വിദ്യാർഥികൾക്ക് തുണയാകണമെന്നും പൂർവവിദ്യാർഥി സംഘടന പ്രതിനിധി മുകുന്ദ് മനോ
ഹർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
