െഎ.എസ്.എമ്മിൽ ഫീസ് വർധിപ്പിച്ചു; പ്രതിഷേധവുമായി രക്ഷാകർത്താക്കൾ
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഫീസ് വർധിപ്പിച്ചു. ഒന്നാംക്ലാസ് ഒഴിച്ച് മ റ്റെല്ലാ ക്ലാസുകളിലെയും പ്രതിമാസ ട്യൂഷൻ ഫീസിൽ ഒരു റിയാലിെൻറ വർധനയാണ് വരുത്തിയ ത്. കെ.ജി ഒന്ന്, കെ.ജി രണ്ട് ക്ലാസുകളിലും രണ്ട് മുതൽ 12ാം ക്ലാസ് വരെയും പ്രതിമാസ ഫീസിൽ ഒ രു റിയാൽ വീതം കൂട്ടിയതായി കാട്ടി പ്രിൻസിപ്പൽ രാജീവ് കുമാർ ചൗഹാൻ ഒപ്പിട്ട സർക്കുലറിൽ പറയുന്നു.
പുതിയ ഫീസ് സ്ട്രക്ചർ പ്രകാരം കെ.ജി ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ പ്രതിമാസം 40.500 റിയാൽ ഫീസ് നൽകണം. ഒന്നാം ക്ലാസിൽ 39.500 റിയാൽ ഫീസ് തുടരും. രണ്ടു മുതൽ നാലു വരെ 36.500 റിയാലും അഞ്ചു മുതൽ എട്ടുവരെ 37.500 റിയാലും ഒമ്പതു മുതൽ 12 വരെ 39.500 റിയാലുമാണ് പുതുക്കിയ ഫീസ്. ഫീസ് വർധനക്കെതിരെ രക്ഷാകർത്താക്കൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്. ഒാപൺ ഫോറം നടത്താതെയുളള ഫീസ് വർധന പ്രതിഷേധാർഹമാണെന്ന് രക്ഷാകർത്താവും പാരൻറ്സ് ഒാപൺ ഫോറം പ്രതിനിധിയുമായ എറണാകുളം ഇടപ്പള്ളി സ്വദേശി സിയാദ് പറഞ്ഞു. ഒാപൺ ഫോറം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഇതിലുള്ള പ്രതിഷേധം രക്ഷാകർത്താക്കൾ എസ്.എം.സിയെ അറിയിച്ചിട്ടുണ്ട്.
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ പിടിപ്പുകേടും ദീർഘ വീക്ഷണമില്ലായ്മയുമാണ് ഫീസ് വർധനവിന് കാരണം. ആവശ്യമാണെങ്കിൽ ഫീസ് വർധന അംഗീകരിക്കാൻ മടിയില്ലാത്തവരാണ് രക്ഷാകർത്താക്കൾ. ഇക്കഴിയുന്ന അധ്യയന വർഷത്തിെൻറ തുടക്കത്തിൽ രണ്ട് റിയാൽ വർധിപ്പിച്ചിരുന്നു. ഏറെ പ്രതിഷേധമുയർന്നെങ്കിലും ഫീസ് വർധന അനിവാര്യമാണെന്ന് ബി.ഒ.ഡി അംഗങ്ങൾ ഉൾപ്പെടെ ബോധ്യപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ ഇതിന് രക്ഷാകർത്താക്കൾ സമ്മതിച്ചിരുന്നു. 9000ത്തോളം വിദ്യാർഥികളാണ് മസ്കത്ത് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നത്. അതിനിടെ, മറ്റ് ഇന്ത്യൻ സ്കൂളുകളിലും ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച ആലോചന നടന്നുവരുന്നതായി അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
