ഇസ്ലാമോഫോബിയ: യു.എൻ പ്രമേയത്തെ സ്വാഗതം ചെയ്ത് ഒമാൻ
text_fieldsമസ്കത്ത്: ഇസ്ലാം ഭീതി തടയാനുള്ള യു.എൻ പ്രമേയത്തെ സ്വാഗതം ചെയ്ത് ഒമാൻ. ഇസ്ലാമിനെയും മുസ്ലിംകളെയും വെറുക്കുന്ന പ്രതിഭാസത്തെ ചെറുക്കുന്നതിന് അന്താരാഷ്ട്ര നടപടികൾ കൈക്കൊള്ളാനും ഇസ്ലാമോഫോബിയ തടയുന്നതിന് ഐക്യരാഷ്ട്രസഭയിലേക്ക് ഒരു പ്രത്യേക അന്താരാഷ്ട്ര പ്രതിനിധിയെ നിയമിക്കാനുമുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വിവിധ മതങ്ങളിൽപ്പെട്ടവർക്കിടയിൽ സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും മതങ്ങൾക്കിടയിൽ വിദ്വേഷവും സംഘർഷവും ഉളവാക്കുന്ന എല്ലാ പ്രവൃത്തികളും ക്രിമിനൽ കുറ്റമാക്കേണ്ടതിന്റെ ഒമാന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനുവേണ്ടി പാകിസ്താനാണ് യു.എന്നിൽ പ്രമേയം അവതരിപ്പിച്ചത്. 115 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുക്രെയ്ൻ, ബ്രിട്ടൻ ഉൾപ്പെടെ 44 രാജ്യങ്ങൾ വിട്ടുനിന്നു. ആരും എതിരായി വോട്ട് ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

