Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇസ്​ലാമിക്​ ബാങ്കിങ്​...

ഇസ്​ലാമിക്​ ബാങ്കിങ്​ രംഗം വളർച്ചയുടെ വഴിയിൽ

text_fields
bookmark_border
ഇസ്​ലാമിക്​ ബാങ്കിങ്​ രംഗം വളർച്ചയുടെ വഴിയിൽ
cancel
camera_alt???. ????? ???? ????????

മസ്​കത്ത്​: ഒമാനിലെ ഇസ്​ലാമിക്​ ബാങ്കിങ്​ രംഗം വളർച്ചയുടെ പാതയിലാണെന്ന്​ സെൻട്രൽ ബാങ്ക്​ ഒാഫ്​ ഒമാൻ എക്​സിക ്യൂട്ടിവ്​ ​െവെസ്​ പ്രസിഡൻറ്​ ഡോ. ഖൈസ്​ ഇസ്സ മുഹമ്മദ്​ അൽ യാഹ്യാ. ഏഴു വർഷത്തിനുള്ളിൽ ലോകത്തിലെ 15ാമത്തെ വലിയ ഇ സ്​ലാമിക ബാങ്കിങ്​ മേഖലയായി ഉയരാൻ ഒമാന്​ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ-ഫ്രഞ്ച്​ ഫ്രണ്ട്​ഷിപ്​​ അസോസിയേഷൻ സംഘടിപ്പിച്ച ഇസ്​ലാമിക്​ ഫൈനാൻസ്​ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജൂൺ അവസാനത്തെ കണക്കുപ്രകാരം ഒമാനിലെ മൊത്തം ബാങ്കിങ്​ മേഖലയിൽ 13.4 ശതമാനത്തി​​െൻറ പങ്കാളിത്തമാണ്​ ഇസ്​ലാമിക്​ ബാങ്കിങ്​ മേഖലക്ക്​ ഉള്ളത്​. ആസ്​തിയുടെ കണക്ക്​ എടുക്കു​േമ്പാൾ 4.6 ശതകോടി റിയാലാണ്​ ഉള്ളതെന്നും ഡോ. ഖൈസ്​ ഇസ്സ മുഹമ്മദ്​ പറഞ്ഞു. രണ്ട്​ സമ്പൂർണ ഇസ്​ലാമിക്​ ബാങ്കുകളും ആറ്​ ഇസ്​ലാമിക്​ ബാങ്കിങ്​ വിൻഡോകളുമാണ്​ ഉള്ളത്​.

സർക്കാർ, ബിസിനസ്​, മറ്റ്​ ഉപഭോക്​താക്കൾക്കായുള്ള സേവിങ്​, ധനകാര്യ, നിക്ഷേപ ഉൽപന്നങ്ങൾ ഇവിടെയെല്ലാം ലഭ്യമാണ്​. ഇസ്​ലാമിക്​ ബാങ്കിങ്​ മേഖലയുടെ ലാഭക്ഷമതയിൽ കഴിഞ്ഞ വർഷം വർധനയുണ്ടെന്നും ഡോ. ഖൈസ്​ ഇസ്സ മുഹമ്മദ്​ പറഞ്ഞു. കഴിഞ്ഞ വർഷം 34 ദശലക്ഷം റിയാലാണ്​ മൊത്തം ആദായം. മുൻ വർഷത്തെ അപേക്ഷിച്ച്​ 76 ശതമാനത്തി​​െൻറ വർധനയാണ്​ ആദായത്തിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsislamic
News Summary - islamic-oman-gulf news
Next Story