മസ്കത്ത്: ഇസ്ലാം എക്സിബിഷൻ പ്രദർശനം വരുന്ന അഞ്ചു വർഷക്കാലം ഒമാെൻറ വിവിധ മേഖ ലകളിലായി നടക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 35 രാഷ്ട്രങ്ങളിലെ പര്യടനത്തി നുശേഷമാണ് ഇസ്ലാം എക്സിബിഷൻ ഒമാനിലെത്തുന്നത്. വിവിധ കോട്ടകളിലായിരിക്കും പ് രദർശനങ്ങൾ ഒരുക്കുക. ആദ്യ പ്രദർശനം മാർച്ച് നാലു മുതൽ ആറു ദിവസം തെക്കൻ ബാത്തിനയിലെ നഖലിൽ നടന്നു. ഔഖാഫ് മതകാര്യ മന്ത്രാലയം ഫഖര്‍ അല്‍ വതന്‍ സന്നദ്ധ സംഘത്തിെൻറ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.
സമാധാനപരമായ സഹവര്‍ത്തിത്വം എന്ന ആശയത്തിൽ നടന്ന പ്രദർശനത്തിൽ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഏഴായിരത്തിലേറെ പേര് പങ്കെടുത്തതായി പ്രദർശനത്തിെൻറ ഒമാനിലെ ഡയറക്ടറും ഫഖര്‍ അല്‍ വതന്‍ വൈസ് പ്രസിഡൻറുമായ എൻജിനീയര്‍ മറിയം സെയ്ദ് അല്‍ അംരി പറഞ്ഞു. കലാപരിപാടി, ഇസ്ലാമിെൻറ സന്ദേശം, കാലിഗ്രഫി കലാരൂപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു പ്രദര്‍ശനം. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ സഹിഷ്ണുതക്കായി പ്രവര്‍ത്തിക്കുകയെന്ന ഹാഷ്ടാഗ് പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. വിവിധ ഗവർണറേറ്റുകളിൽ ഓരോ വര്‍ഷവും നാലുവീതം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. സുല്ത്താനേറ്റിെൻറ ഓരോ വിലായത്തിലും ഒരു പ്രദര്‍ശനം നടത്താനും പദ്ധതിയുണ്ടെന്നും അവർ പദ്ധതിയുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2019 2:18 AM GMT Updated On
date_range 2019-03-16T07:48:11+05:30ഇസ്ലാം എക്സിബിഷൻ പ്രദർശനം ഇനി ഒമാനിൽ
text_fieldsNext Story