മസ്കത്ത്: റുസൈലിലെ സിംഫണി ഡൈൻ ഇൻ ഹോട്ടലിന് ഇന്നലെ ഫുട്ബാൾ സ്റ്റേഡിയത്തിെൻറ പ്രതീതിയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിെൻറ ആദ്യ കളിയുടെ ആവേശം നെഞ്ചിലേറ്റി ആരാധക കൂട്ടമായ ‘മഞ്ഞപ്പട ഒമാൻ’ അംഗങ്ങൾ ഇവിടെ ഒത്തുചേർന്നു. പ്രൊജക്ടർ ഉപയോഗിച്ച് വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച കളി കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആരാധകർ എത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിെൻറ ഒാരോ നീക്കങ്ങൾക്കും ആരവങ്ങളോടെ പിന്തുണ നൽകിയെങ്കിലും തുടക്കത്തിൽ ഗോൾ വീഴാതിരുന്നതിെൻറ നിരാശയിലായിരുന്നു ആരാധകർ. രണ്ടാം പകുതിയിൽ വീണ രണ്ടു ഗോളുകളും ഹർഷാരവങ്ങളോടെയാണ് ആരാധകർ സ്വീകരിച്ചത്.
ഇന്ത്യയിലെ തന്നെ മികച്ച ഫുട്ബാള്‍ ആരാധക സമൂഹത്തിനുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് ഓണേഴ്സ് പുര്സകാരം സ്വന്തമാക്കിയ ‘മഞ്ഞപ്പട’യുടെ ഒമാന്‍ വിഭാഗം കഴിഞ്ഞ സീസൺ മുതൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇൗ വർഷം മുതലാണ് കൂടുതൽ ശക്തമായി രംഗത്തെത്തിയത്. ആല്ഡ്രിന്, യാസർ, സിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മഞ്ഞപ്പട ഒമാന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. കുടുംബാംഗങ്ങളുടെ ഒത്തുചേരൽ എന്ന നിലക്കാണ് ആദ്യ മാച്ച് വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതെന്ന് സിയാദ് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിലാകും മറ്റു മാച്ചുകളുടെ പ്രദർശനം തീരുമാനിക്കുക. മൊത്തം 120ഒാളം അംഗങ്ങളാണ് കൂട്ടായ്മയിൽ ഉള്ളത്. ഐ.എസ്.എല്‍ ഒന്നാം സീസണില്‍ ആരംഭിച്ച ചെറു കൂട്ടായ്മയാണ് ഇന്ന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായുള്ള ബ്ലാസ്റ്റേഴ്സ് ആരാധകരായി വളർന്നത്.