ലോക്ഡൗണാകാതെ െഎ.എസ്.ജി ഇൻറർനാഷനൽ യൂട്യൂബ് ചാനൽ
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ അൽ ഗൂബ്ര ഇൻറർനാഷനലിെൻറ സ്വന്തം യൂട്യൂബ് ചാനൽ ഈ ലോക്ഡൗൺ കാലത്ത് വേറിട്ട അനുഭവമായി. വിദ്യാർഥികളുടെ സർഗാത്മകത പൂർണമായി പ്രയോജനപ്പെടുത്തുന്ന മൂന്നു വ്യത്യസ്ത വിഡിയോകളാണ് ലോക്ഡൗൺ കാലയളവിൽ ചാനലിൽ അപ്ലോഡ് ചെയ്തത്.
കേംബ്രിജ് യൂനിവേഴ്സിറ്റി കരിക്കുലമാണ് സ്കൂൾ പിന്തുടരുന്നത്. അതിനാൽ അക്കാദമിക് പാഠ്യവിഷയങ്ങളെക്കാൾ പുറത്തുനിന്നുള്ള പ്രായോഗിക പരിശീലനത്തിനാണ് പ്രാമുഖ്യം. അതിെൻറ ഭാഗമായാണ് ആദ്യം യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ഇക്കഴിഞ്ഞ മാസങ്ങളിലാണ് ചാനൽ സജീവമായത്. അഞ്ഞൂറോളം കുട്ടികളാണ് ഗുബ്ര ഇൻറർനാഷനൽ സ്കൂളിൽ പഠിക്കുന്നത്. കോവിഡ് ഭീതി സ്കൂളിെൻറ പ്രവർത്തനത്തെ ബാധിച്ചു. ഇതേത്തുടർന്ന് പ്രതിസന്ധി എങ്ങനെ അവസരമാക്കാം എന്ന ചിന്തയിലൂടെയാണ് ചാനൽ കൂടുതൽ സജീവമായതെന്ന് ചാനലിന് നേതൃത്വം നൽകുന്ന സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്യാരിജ സിദാർ പറഞ്ഞു. സ്കൂളിലെ സംഗീത അധ്യാപകൻ കൂടിയായ ഡിക്സനാണ് ചാനൽ പരിപാടികളുടെ സംഗീതവും വിഡിയോ എഡിറ്റിങ്ങും നിർവഹിക്കുന്നത്. നൃത്തസംവിധാനം ആരതി ഹരിയും ഏകോപനം രജിബ നൗഷാദും ആണ്.
അധ്യാപകർ ഓൺലൈൻ വിഡിയോ കോൺഫറൻസ് വഴി പരിപാടിയെ കുറിച്ച് ചർച്ച ചെയ്തശേഷം പരിപാടികളുടെ ആശയം കുട്ടികളിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ലോക്ഡൗണിെൻറ ആദ്യ കാലത്ത് എല്ലാവരെയുംപോലെ നിരാശയും വിഷമവും കുട്ടികൾക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിൽ നിന്നുള്ള മോചനത്തിനാണ് ആദ്യ വിഡിയോ പ്രാധാന്യം കൊടുത്തത്. ‘ഡോണ്ട് വറി, ബി ഹാപ്പി’ എന്ന വിഡിയോവിൽ 12 കുട്ടികളുടെ നൃത്ത-സംഗീത പരിപാടിയാണ് അവതരിപ്പിച്ചത്. പരസ്പരം കാണാതെയും പ്രത്യേകിച്ച് തിരക്കഥ ഇല്ലാതെയുമുള്ള ഇൗ വിഡിയോക്ക് കിട്ടിയ പ്രതികരണം മികച്ചതായിരുന്നു. ഒട്ടേറെ ആളുകൾ കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്തത് കൂടുതൽ വിഡിയോ ചെയ്യാൻ പ്രചോദനമായി. ‘വെർച്വൽ അസംബ്ലി’ എന്നാണ് രണ്ടാമത്തെ വിഡിയോയുടെ പേര്. 13 കുട്ടികൾ വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് ലോക്ഡൗൺ കാലത്തെ നിരാശകളും ആശങ്കകളും മാറ്റിവെച്ച് ഇതിെൻറ നല്ല വശങ്ങൾ കാണാനും കേൾക്കാനും തയാറാകുന്ന വിഡിയോ ആണിത്.
പ്രകൃതി തെൻറ താളം കണ്ടെത്തിയതും പുഴകളും നദികളും മലനിരകളും പക്ഷികളും എല്ലാം വീണ്ടും പ്രകൃതിയിലേക്ക് ഇറങ്ങിവന്നതും കുട്ടികൾ ഇതിലൂടെ ചർച്ച ചെയ്യുന്നു. ‘ഡോണ്ട് ലെറ്റ് ദ ലോക്ഡൗൺ ലോക് ലേണിങ്’ എന്ന പേരിലുള്ള മൂന്നാമത്തെ വിഡിയോ ഓൺലൈൻ പഠനത്തെ കുറിച്ചും പഠനം ലോക്കാകാതെ സജീവമായി തന്നെ പാഠങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. മൂന്നു വിഡിയോകൾക്കും കിട്ടിയ അനുമോദനങ്ങൾ ഉൗർജമാക്കി അടുത്ത രണ്ടു വിഡിയോകൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് സ്കൂൾ. അതിെൻറ ജോലികൾ ഏകദേശം പൂർത്തിയായെന്നും താമസിയാതെ തന്നെ പുറത്തിറക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്യാരിജ സിദാർ പറഞ്ഞു. ലോക്ഡൗൺ കാലത്തെ സജീവത വരുംനാളുകളിലും തുടരാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
