ഐ.എസ്.എഫ്.എഫ് 2025; സൂര്യരാജ് നടൻ, അലീഷ നടി, അൽ ഫൈക് സംവിധായകൻ
text_fieldsഐ.എസ്.എഫ്.എഫ് 2025ൽ പുരസ്കാരജേതാക്കളായ വിദ്യാർഥികൾ സംവിധായകൻ കമലിൽനിന്ന് അവാർഡ് സ്വീകരിക്കുന്നു
മസ്കത്ത്: ഇന്ത്യൻ സ്‌കൂൾ ഫിലിം ഫെസ്റ്റിവൽ 2025ൽ ഇന്ത്യൻ സ്‌കൂൾ ദാർസൈത്തിലെ സൂര്യരാജ് നായർ മികച്ച നടനുള്ള അവാർഡും ഇന്ത്യൻ സ്‌കൂൾ വാദി കബീറിലെ അലീഷ ഷൈനു മികച്ച നടിക്കുള്ള അവാർഡും നേടി. ഇന്ത്യൻ സ്‌കൂൾ വാദി കബീറിലെ ബെനിറ്റോ ജോവി പെരീറ, ജോയ് നാഥൻ എന്നിവർ മികച്ച എഡിറ്റിങ്, മികച്ച സംഗീതം എന്നിവക്കുള്ള പുരസ്‌കാരങ്ങൾ നേടി. അതേ സ്കൂളിലെ അൽ ഫൈക് ബിൻ ഫൈസൽ മികച്ച സംവിധായകനായി. ഇന്ത്യൻ സ്‌കൂൾ റുസ്താഖിലെ അനഘ സുരേന്ദ്രൻ മികച്ച തിരക്കഥക്കും ഇന്ത്യൻ സ്‌കൂൾ ദാർസൈത്തിലെ അശ്വിൻ മോഹൻ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
വിദ്യാർഥികളുടെ (ഓപൺ കാറ്റഗറി) മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് ഇന്ത്യൻ സ്‌കൂൾ അൽ വാദി കബീറിനും, ഫെസിലിറ്റേറ്റേഴ്‌സ് വിഭാഗത്തിലെ അവാർഡ് ഇന്ത്യൻ സ്‌കൂൾ അൽ മബേലക്കും ലഭിച്ചു. മികച്ച പരസ്യത്തിനുള്ള അവാർഡ് ഇന്ത്യൻ സ്‌കൂൾ സലാലക്കും, ജൂനിയർ-സീനിയർ വിഭാഗങ്ങളിലെ എച്ച്.എസ്.ഇ വിഡിയോകൾക്കുള്ള അവാർഡുകൾ ഇന്ത്യൻ സ്‌കൂൾ നിസ്‍വയും സൂറും നേടി. ഏറ്റവും ക്രിയേറ്റിവ് റീലിനുള്ള അവാർഡ് ഇന്ത്യൻ സ്‌കൂൾ മബേല സ്വന്തമാക്കി. സി.എസ്.ഇ വിദ്യാർഥികളുടെ ഹ്രസ്വചിത്രത്തിന് പ്രത്യേക ആദരവും നൽകി. ഐ.എസ്.എഫ്.എഫ് 2025 ന്റെ റോളിങ് ട്രോഫി ഇന്ത്യൻ സ്‌കൂൾ സൂറിന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

