ഐ.എസ്.എഫ് 'സയൻസ് ഇഗ്നെറ്റ്' പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു
text_fieldsസൈന ഫാത്തിമ, ആദിത്യ വർമ ,ആൽവിൻ കെ. ജോസ്, സബായാഷി ചൗധരി
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സയൻസ് ഗ്രൂപ്പായ ഇന്ത്യൻ സയൻസ് ഫോറം ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി നടത്തിയ സയൻസ് ക്വിസ് 'സയൻസ് ഇഗ്നെറ്റി'ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ തലത്തിൽ സലാല ഇന്ത്യൻ സ്കൂളിലെ സൈന ഫാത്തിമ, ആദിത്യ വർമ എന്നിവർ വിജയികളായി. എസ്.എം. സോഹ, എസ്.എം. സഹിൽ ( ഇന്ത്യൻ സ്കൂൾ ദാർസൈത്ത്), ജോഷോ റിച്ചാർഡ്, ആബൽ സാബു മാത്യു (ഇന്ത്യൻ സ്കൂൾ ഇബ്ര) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ അൽ ഗൂബ്രയിലെ ആൽവിൻ കെ. ജോസ്, സബായാഷി ചൗധരി എന്നിവർ ഒന്നാം സ്ഥാനത്തെത്തി.
ഇന്ത്യൻ സ്കൂൾ സലാലയിലെ ഷാൽമോൻ ജൂബി, ജോന സൂസൻ അലക്സ് രണ്ടും ഇന്ത്യൻ സ്കൂൾ വാദികബീറിലെ തന്മയ് ശുക്ല, ഓജസ് പാണ്ഡെ എന്നിവർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വരുംനാളുകളിൽ കൂടുതൽ സയൻസ് പരിപാടികൾ നടത്തുമെന്ന് ഇന്ത്യൻ സയൻസ് ഫോറം കോഓഡിനേറ്റർ ഡോ. ജെ. രത്നകുമാർ, കോകോഓഡിനേറ്റർ ലത ശ്രീജിത്ത്, മറ്റു ഭാരവാഹികളായ സുരേഷ് അക്കമാടത്തിൽ, എം.എം. റഷീദ് എന്നിവർ അറിയിച്ചു.

