ഐ.എസ്.സി ഒമാന്‍ ശ്രീനാരായണ ഗുരു അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഇന്ത്യന്‍ സോഷ്യല്‍ ക്ലബ് (ഐ.എസ്.സി) ഒമാന്‍ കേരള വിഭാഗം സംഘടിപ്പിച്ച ശ്രീനാരായണ ഗുരു അനുസ്മരണം
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് (ഐ.എസ്.സി) ഒമാന്‍ കേരള വിഭാഗം ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ കേരളത്തിന്റെ സാംസ്കാരിക വൈജ്ഞാനിക മേഖലയില്‍ നിറഞ്ഞുനില്ക്കുന്ന സുനില്‍ പി. ഇളയിടവും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും മലയാളത്തിലെ എഴുത്തുകാരനുമായ ഷൗക്കത്തും അനുസ്മരണ പ്രഭാഷണം നടത്തി.
കേരളത്തിലെ പ്രമുഖ നവോത്ഥാന നായകരുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ച സമ്മേളന നഗരിയിലാണ് പരിപാടികള്‍ നടന്നത്. പൊതുസമ്മേളനത്തില്‍ കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മാനേജിങ് കമ്മിറ്റി അംഗവുമായ വില്‍സണ്‍ ജോര്‍ജ്, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ നിധീഷ് കുമാര്‍, സംഘാടക സമിതി ചെയര്മാന് സുനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സിദ്ദീഖ് ഹസന്, ഡോ. ജെ. രത്നകുമാര്‍, ഇബ്രാഹിം ഒറ്റപ്പാലം, എന്‍.ഒ. ഉമ്മന്‍, അജയന് പൊയ്യാറ, കെ.എന്‍. വിജയന്, പി. ശ്രീകുമാര്‍, ബിന്ദു പാറയില്‍, ജയ്കിഷ് പവിത്രന്, ജയന് തുടങ്ങി സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. സാഹിത്യ വിഭാഗം ജോയന്റ് സെക്രട്ടറി അഭിലാഷ് ശിവന് സ്വാഗതവും കോ കണ്‍വീനര്‍ കെ.വി. വിജയന് നന്ദിയും പറഞ്ഞു.
`ഗുരുവിന്റെ ആത്മീയതയുടെ രാഷ്ട്രിയം' എന്ന വിഷയത്തില്‍ രാവിലെ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സുനില്‍ കുമാര്‍ മോഡറേറ്ററായി. കേരള നവോത്ഥാന പരിശ്രമങ്ങളിലെ മുന്‍നിരക്കാരനും യുഗപ്രഭാവനുമായ ഗുരുവിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകളെ മുന്‍നിര്‍ത്തി ഉയര്‍ന്നു വന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സുനില്‍ പി ഇളയിടവും ഷൗക്കത്തും മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

