Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​എ​സ്.​സി ഒ​മാ​ൻ...

ഐ.​എ​സ്.​സി ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ​ത്തി​ന്​ തി​ര​ശ്ശീ​ല വീ​ണു

text_fields
bookmark_border
ഐ.​എ​സ്.​സി ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ​ത്തി​ന്​ തി​ര​ശ്ശീ​ല വീ​ണു
cancel
camera_alt

ഐ.​എ​സ്.​സി ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളു​ക​ളി​ലാ​യി ന​ട​ന്ന കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ​ത്തി​ന്​ തി​ര​ശ്ശീ​ല വീ​ണു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ 700ല​ധി​കം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളു​മാ​യി​രു​ന്നു മാ​റ്റു​ര​ച്ചി​രു​ന്ന​ത്.

ഉ​ത്സ​വം കാ​ണാ​ൻ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും മ​റ്റു​മാ​യി ആ​തി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണെ​ത്തി​യ​ത്. സ​ബ്​​ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, ഓ​പ​ൺ എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 57 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

2001 മു​ത​ൽ കേ​ര​ള വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​മാ​നി​ലെ പൊ​തു​സ​മൂ​ഹ​ത്തി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണു​ള്ള​തെ​ന്ന് വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ പ​ങ്കാ​ളി​ത്തം. 50ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​യി​ന​ങ്ങ​ൾ വ​രെ ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​പ്പ​ന, കേ​ര​ള​ന​ട​നം തു​ട​ങ്ങി​യ​വ​യി​ലും ഈ ​വ​ർ​ഷം മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. നാ​ട്ടി​ൽ​നി​ന്ന് വ​ന്ന​വ​രോ​ടൊ​പ്പം ഒ​മാ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ന്മാ​രാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​ധി​ക​ർ​ത്താ​ക്ക​ളാ​യി വ​ന്ന​ത്.യു​വ​ജ​നോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും വേ​ദി​യി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth FestivalISCKerala Division
News Summary - ISC Oman Kerala Division Youth Festival Concluded
Next Story