ഐ.എസ്.സി മലയാളം വിഭാഗം ഓണാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം
text_fieldsഓണാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിഭാഗം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ വിശദീകരിക്കുന്നു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) ഒമാൻ മലായാളം വിഭാഗത്തിന്റെ ഈ വർഷത്തെ ഒണാഘോഷം വെള്ളി, ശനി ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മസ്കത്ത് അൽഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായ നടൻ അശോകന് ഈ വർഷത്തെ സംസ്കാരിക അവാർഡ് സമാനിക്കും. ഇന്ത്യൻ സോഷൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ സംബന്ധിക്കും. അംഗങ്ങളുടെ കലപ്രകടനങ്ങളും നടക്കും.
നാട്ടിൽനന്നെത്തിയ 74x മണവാളൻസ് കലാകാരൻമാരുടെ ഡാൻസാണ് പരിപാടികളിലെ ആകർഷണങ്ങളിലൊന്ന്. കലോൽസവം 2025ലെ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. അബ്ദുൽ ലത്തീഫ്, ഡോ. സന്തോഷ് ഗീവർ എന്നിവരെ പുരസ്കാരം നൽകി ആദരിക്കും.
ശനിയാഴ്ച മലയാളം വിങ്ങിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫിയസ്റ്റയോടെ ആഘോഷങ്ങൾ തുടരും. തുടർന്ന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി ഒരുക്കുന്ന ഓണ സദ്യയും ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ മലയാളം വിങ് ഭാരവാഹികളായ താജുദ്ധീൻ കെ.എ. (കൺവീനർ), രമ്യ ഡെൻസിൽ (കോ-കൺവീനർ), അനീഷ് ജി. പിള്ള (ട്രഷറർ), സിനിമ നടൻ അശോകൻ, സതീഷ് കുമാർ (സാംസ്കാരിക -സംഗീത സെക്രട്ടറി), ജി. സജിമോൻ(വിനോദം, കായിക സെക്രട്ടറി), സുനിൽ കുമാർ കൃഷ്ണൻ നായർ (സാഹിത്യ-നാടക സെക്രട്ടറി) എസ്. കൃഷ്ണേന്ദു (സാമൂഹിക ക്ഷേമ സെക്രട്ടറി), വിനോജ് വിൽസൺ (കുട്ടികളുടെ സെക്രട്ടറി), ടീന ബാബു (വനിതാ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.അതിഥി കലാകാരന്മാരായ 74x മണവാളൻസ്, പാചക വിദഗ്ദ്ധൻ സച്ചിൻ, സഹായി ജയരാജ് എന്നിവരും സംബന്ധിച്ചു.
ഓണാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിഭാഗം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

