ഐ.എസ്.സി മലയാള വിഭാഗം ബാല കലോത്സവത്തിന് തുടക്കം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം ബാലകലോത്സവത്തിന് സലാലയിൽ തുടക്കമായപ്പോൾ
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന കലാമത്സരമായ ബാലകലോത്സവത്തിന് സലാലയിൽ തുടക്കമായി. വെള്ളി, ശനി ദിവസങ്ങളിൽ ക്ലബിലെ വിവിധ ഹാളുകളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് ഒമ്പതുവരെയാണ് വിവിധ മത്സരങ്ങൾ. 82ൽപരം വിഭാഗങ്ങളിലായി 600ൽപരം വിദ്യാർഥികളാണ് ബാലകലോത്സത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് രാകേഷ് കുമാർ ഝാ പരിപാടി ഉദ്ഘാടനം ചെയ്തു.
കൺവീനർ ഷബീർ കാലടി അധ്യക്ഷത വഹിച്ചു. കോൺസുലാർ ഏജൻറ് ഡോ.കെ.സനാതനൻ, ക്ലബ് ജനറൽ സെക്രട്ടറി സന്ദീപ് ഓജ, നിരീക്ഷകൻ ഹരികുമാർ ചേർത്തല എന്നിവർ സംസാരിച്ചു. ബാല കലോത്സവത്തിന്റെ സമാപനം ഒക്ടോബർ 31ന് കേരളപ്പിറവിയോടനുബന്ധിച്ച് നടക്കും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയാകും. സിനി ആർട്ടിസ്റ്റുകളായ ബിനു അടിമാലി, സുമേഷ് തമ്പി എന്നിവരുടെ സ്റ്റേജ് ഷോയും നടക്കും. കൺവീനർ സുനിൽ നാരായണൻ സ്വാഗതവും കോ കൺവീനർ ഷജിൽ കോട്ടായി നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്യാം മോഹൻ, സജീവ് ജോസഫ്, അജിത്, ശ്രീവിദ്യ ശ്രിജി എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

