സലാലയിൽ ഐ.എസ്.സി മലയാള വിഭാഗം ഓണാഘോഷം
text_fieldsഐ.എസ്.സി മലയാള വിഭാഗം സലാലയിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ തിരുവാതിര അവതരിപ്പിച്ചപ്പോൾ
സലാല: മലയാളികളുടെ സലാലയിലെ ഔദ്യോഗിക പൊതു വേദിയായ ഐ.എസ്.സി മലയാള വിഭാഗം സലാലയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ സ്വദേശി പ്രമുഖൻ അമർ മസൂദ് കശൂബ്
മുഖ്യാതിഥിയായി. ഘോഷയാത്രയോടെ പരിപാടികൾ ആരംഭിച്ചു. ചെണ്ടമേളവും തിരുവാതിരയും മറ്റു കലാ പരിപാടിയും വിവിധ വിനോദ മത്സരങ്ങളും നടന്നു. ക്ലബ് മൈതാനിയിൽ ഒരുക്കിയ സദ്യയിലും ആഘോഷത്തിലും മലയാള വിഭാഗം അംഗങ്ങളും കുടുംബാഗങ്ങളും ഉൾപ്പടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു.
ഉദ്ഘാടന പരിപാടിയിൽ കൺവീനർ ഷജിൽ കോട്ടായി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡൻ്റ് രാകേഷ്കുമാർ ജാ ഉദ്ഘാടനം നിർവഹിച്ചു. ഐ.എസ്.സി വൈസ് പ്രസിഡൻ്റ് സണ്ണി ജേക്കബ്, ഒബ്‌സർവർ ഹരികുമാർ ചേർത്തല
എന്നിവർ ആശംസ നേർന്നു.
കോ കൺവീനർ സബീർ പി.ടി. ,കൾച്ചറൽ സെക്രട്ടറി സജീബ് ജലാൽ, കോ ഓർഡിനേറ്റർ സുനിൽ നാരായണൻ , മറ്റു എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ട്രഷറർ ശ്യാം മോഹൻ, സ്പോർട് സെക്രട്ടറി സജീവ് ജോസഫ്, ജോയിൻ ട്രഷറർ അജിത്, ലേഡി കോഓഡിനേറ്റർ ശ്രീവിദ്യ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

