ഐ.എസ്.സി മലബാർ വിഭാഗം ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ്-പുതുവത്സരാഘോഷം ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഒമാനിലെ മലയാളി സമൂഹത്തിനു സമാധാനവും ഐശ്വര്യ പൂർണവുമായ പുതുവർഷം അദ്ദേഹം ആശംസിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. നവാസ് ചെങ്കള, അനീഷ് കടവിൽ, നിധീഷ് മാണി, അബ്ദുൽ കരീം, താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

