ഐ.എസ്.സി കേരള വിഭാഗം ശ്രീനാരായണ ഗുരു അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ
ഗുരു അനുസ്മരണ പരിപാടിയിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും വാഗ്മിയുമായ
പ്രഫ. കാർത്തികേയൻ നായർ സംസാരിക്കുന്നു
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം നേതൃത്വത്തിൽ ശ്രീനാരായണ ഗുരു അനുസ്മരണം സംഘടിപ്പിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും വാഗ്മിയുമായ പ്രഫ. കാർത്തികേയൻ നായർ ഗുരു അനുസ്മരണ പ്രഭാഷണം നടത്തി. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രവും വർത്തമാനവും സമഗ്രമായി അവതരിപ്പിച്ച പ്രഭാഷണത്തിൽ ശ്രീനാരായണ ദർശനങ്ങളുടെ ആനുകാലിക പ്രസക്തി അദ്ദേഹം വിശദമാക്കി.
ജാതീയതയുടെ ഇരുണ്ട കാലഘട്ടത്തിലേക്ക് സമൂഹത്തെ തിരിച്ചു നടത്താനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണമെന്നും നവോത്ഥാന മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കാതെ നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. മസ്കത്തിലെ ജോണി ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
കേരള വിങ് സാഹിത്യ വിഭാഗം സെക്രട്ടറി ജഗദീഷ് സ്വാഗതവും ജോ. സെക്രട്ടറി അഭിലാഷ് നന്ദിയും പറഞ്ഞു. ലോക കേരള സഭ അംഗം വിൽസൺ ജോർജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ, സെക്രട്ടറി ഷക്കീൽ കോമത്ത്, സുനിൽ കുമാർ, കെ.വി. വിജയൻ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ 20ലധികം വർഷമായി കേരളം വിഭാഗം നേതൃത്വത്തിൽ ശ്രീനാരായണ ഗുരു അനുസ്മരണ സമ്മേളനം എല്ലാ വർഷവും നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

