ഐ.എസ്.സി ‘ഡാൻസ്മാനിയ’: രജിസ്ട്രേഷൻ ഇന്ന് ഉച്ചവരെ നടത്താം
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സംഘടിപ്പിക്കുന്ന ‘ഡാൻസ്മാനിയ’ ഡാൻസ് മത്സരം ബുധനാഴ്ച മുതൽ നടക്കും. അഞ്ച്-എട്ട്, ഒമ്പത്-12, 13-17, 18 വയസ്സും അതിനുമുകളിലും എന്നിങ്ങനെ പ്രായവിഭാഗങ്ങളിലായി സിനിമാറ്റിക് സോളോയും ഗ്രൂപ് ഡാൻസും ഉണ്ടായിരിക്കും. ഓപൺ ഡ്യുയറ്റ് മത്സരവും നടക്കും. പങ്കെടുക്കുന്നവരുടെ അഭ്യർഥന പരിഗണിച്ച് രജിസ്ട്രേഷൻ തീയതി ഒക്ടോബർ 10 ഉച്ചക്ക് 12 വരെ നീട്ടിയിട്ടുണ്ട്.
ഒക്ടോബർ 11 മുതൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അരങ്ങേറും. 20നാണ് ഗ്രാൻഡ് ഫിനാലെ. രജിസ്ട്രേഷൻ ഫോമുകൾ ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ ഓഫിസിൽനിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 24701347 എന്ന നമ്പറിൽ ബന്ധപ്പെടാം. സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയും പുർഷോത്തം കഞ്ചി എക്സ്ചേഞ്ചുമാണ് പരിപാടിയുടെ പ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

