'െഎ.എസ് ക്വിസ് 2021': പവിത്ര നായർക്ക് ഒന്നാം സ്ഥാനം
text_fields‘െഎ.എസ് ക്വിസ് 2021’ മത്സരം സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നടിയ പവിത്ര നായർക്ക് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം
സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിക്കുന്നു
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിൽ മസ്കത്ത് ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച 'െഎ.എസ് ക്വിസ് 2021' മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അൽഗൂബ്ര ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി പവിത്ര നായർ ഒന്നാം സ്ഥാനം നേടി. 21 സ്കൂളുകളിൽ നിന്ന് 6300 വിദ്യാർഥികളായിരുന്നു ക്വിസ് മത്സരത്തിൽ പെങ്കടുത്തിരുന്നത്. ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. എം.പി. വിനോഭ, അലക്സ് സി.ജോസഫ് എന്നിവർ സംബന്ധിച്ചു. അൽഗൂബ്ര ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ്, പ്രിൻസിപ്പൽ പാപ്രി ഘോഷ് എന്നിവർ പവിത്ര നായരെ അനുമോദിച്ചു. വിനയ് മുദലിയാരായിരുന്നു ക്വിസ് മാസ്റ്റർ.