മോദിയുടെ കാതിലേത് കടുക്കനോ?
text_fieldsമസ്കത്ത്: ഒമാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ നടന്ന സ്വീകരണ ചടങ്ങിനിടെ പകർത്തിയ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി എത്തിയ മോദിയെ റോയൽ എയർപോർട്ടിൽ ഒമാൻ പ്രതിരോധ ഉപപ്രധാനമന്ത്രി സ്വീകരിക്കുന്ന സന്ദർഭത്തിൽ മോദിയുടെ വലത് ചെവിയിൽ കാണപ്പെട്ട ചെറിയ, തിളക്കമുള്ള ഒരു ഉപകരണമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചക്ക് വഴിവച്ചത്.
കാതിൽ പുതിയ സ്റ്റൈൽ പരീക്ഷണമാണോ എന്ന തരത്തിലുള്ള ചർച്ച ഉയർന്നെങ്കിലും, അത് ഒരു ‘ഇയർ റിങ്’ അല്ലെന്ന് പിന്നീട് അധികൃതർ വിശദീകരിച്ചു. ഉന്നതതല നയതന്ത്ര ചർച്ചകളിൽ ആശയവിനിമയം എളുപ്പമാക്കുന്നതിനായി ഉപയോഗിക്കുന്ന തത്സമയ വിവർത്തന ഉപകരണമായിരുന്നു അത്. അറബിയാണ് ഗൾഫ് രാഷ്ട്രമായ ഒമാന്റെ ഔദ്യോഗിക ഭാഷ എന്നതിനാലാണ് പ്രധാനമന്ത്രി ഈ ഉപകരണം ധരിച്ചതെന്ന് അധികൃതർ പറഞ്ഞു.
വസ്ത്രധാരണത്തിൽ ശ്രദ്ധ പുലർത്തുന്ന നേതാവെന്ന നിലയിൽ പ്രധാനമന്ത്രി മോദി മുമ്പും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ചടങ്ങുകളിലെ വേഷങ്ങളും നിറങ്ങളുമാണ് പലപ്പോഴും ചർച്ചയായിട്ടുള്ളത്. എന്നാൽ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം സാങ്കേതിക ഉപകരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

