Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘അ​​യ​​ൺ​​മാ​​ൻ 70.3’...

‘അ​​യ​​ൺ​​മാ​​ൻ 70.3’ ട്ര​​യാ​​ത്​​ല​​ൺ: ല​ക്ഷ്യം കൈ​വ​രി​ച്ച്​ ആ​ല​പ്പു​ഴ സ്വ​ദേ​ശി

text_fields
bookmark_border
‘അ​​യ​​ൺ​​മാ​​ൻ 70.3’ ട്ര​​യാ​​ത്​​ല​​ൺ: ല​ക്ഷ്യം കൈ​വ​രി​ച്ച്​ ആ​ല​പ്പു​ഴ സ്വ​ദേ​ശി
cancel
camera_alt

അ​​യ​​ൺ​​മാ​​ൻ 70.3’ ട്ര​​യാ​​ത​​്ല​​ൺ മ​​ത്സ​​ര​​ങ്ങ​ളി​ൽ ല​ക്ഷ്യം കൈ​വ​രി​ച്ച ഷാ​ന​വാ​സ്

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ​ദി​വ​സം മ​സ്ക​ത്തി​ൽ ന​ട​ന്ന ‘അ​​യ​​ൺ​​മാ​​ൻ 70.3’ ട്ര​​യാ​​ത്​​ല​​ൺ മ​​ത്സ​​ര​​ങ്ങ​ളി​ൽ ല​ക്ഷ്യം കൈ​വ​രി​ച്ച്​ ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​ച്ചു എ​ന്ന ഷാ​ന​വാ​സ്. 1.9 കി.​​മീറ്റർ നീ​​ന്ത​​ൽ, 90 കി.​​​​മീറ്റർ സൈ​​ക്ലി​​ങ്, 21.1 കി.​​​​മീറ്റർ ഓ​​ട്ടം എ​​ന്നി​​ങ്ങ​​നെ മൂ​​ന്ന്​ മ​​ത്സ​​ര​​ങ്ങ​​ളാ​​ണ്​ ‘അ​​യ​​ൺ​​മാ​​ൻ 70.3' ഉ​​​ൾ​​പ്പെ​​ടു​​ന്ന​ത്. ലോ​ക​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും സാ​ഹ​സി​ക കാ​യി​ക ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ഒ​ന്നാ​ണി​ത്.

എ​ട്ട​ര മ​ണി​ക്കൂ​ർ സ​മ​യം​കൊ​ണ്ട് മൂ​ന്നു ഘ​ട്ട​വും പൂ​ർ​ത്തി​യാ​ക്ക​ണം. മാ​ത്ര​മ​ല്ല ഓ​രോ ഇ​നം പൂ​ർ​ത്തി​യാ​ക്കാ​നും നി​ശ്ചി​ത സ​മ​യ​മു​ണ്ട്. എ​ന്നാ​ൽ, ഏ​ക​ദേ​ശം ഏ​ഴ​ര മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ഷാ​ന​വാ​സ് ല​ക്ഷ്യം കൈ​വ​രി​ച്ച​ത്. ഒ​മാ​നി​ലും​ ഇ​ന്ത്യ​യി​ലു​മാ​യി നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്ത മ​ച്ചു ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി ഒ​മാ​നി​ലാ​ണ്. മ​സ്‌​ക​ത്തി​ലെ മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​രി​ശീ​ല​ന​വും പ്ര​ചോ​ദ​ന​വു​മാ​യി മു​ന്നി​ലു​ണ്ടാ​കാ​റു​ണ്ട്. മ​ഞ്ജു​വാ​ണ് ഭാ​ര്യ. ഏ​ക മ​ക​ൾ മീ​നാ​ക്ഷി വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoalAlapuzha NativeIronman 70.3 Triathlon
News Summary - 'Ironman 70.3' Triathlon: Alapuzha native achieve the goal
Next Story