‘ഇറ’ ഇഫ്താർ മീറ്റ് 15ന്
text_fieldsമസ്കത്ത്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ‘ഇറ’യുടെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 15ന് മബെലയിലുള്ള 611 വെഡിങ് ഹാളിൽ നടക്കും. 150 കുടുംബങ്ങൾ ഇഫ്താർ സംഗമത്തിൽ പങ്കെടുക്കും. ക്രിസ്റ്റൽ പോളിക്ലിനിക് ചെയർമാൻ ഡോ. മനു സുശീൽ ആരോഗ്യപരമായ ഭക്ഷണരീതികളെക്കുറിച്ച് സംസാരിക്കും.
വെള്ളിയാഴ്ച വൈകീട്ട് 4.30 മുതൽ 8.30 വരെയാണ് ഇഫ്താർ സംഗമം നടക്കുകയെന്ന് ഭാരവാഹികളായ പ്രസിഡന്റ് ഫൈസൽ പോഞ്ഞാശ്ശേരി, സെക്രട്ടറി അനീഷ് സയ്യിദ്, ട്രഷറർ ബിബു കരീം, വൈസ് പ്രസിഡന്റ് ബാബു മുഹമ്മദ്, വൈസ് പ്രസിഡന്റ് ജിബിൻ പാറക്കൽ, ജോയന്റ് സെക്രട്ടറിമാരായ ജിതിൻ വിനോദ്, മുബാറക് മൂസ, കൺവീനർ ഷിയാസ് ആലുവ, ജോയന്റ് കൺവീനർ ത്വയ്യിബ് എന്നിവർ അറിയിച്ചു.

