വർണാഭമായി ‘ഇഖ്റ ഫെസ്റ്റ് 25’
text_fieldsസലാലയിൽ നടന്ന ‘ഇഖ്റ ഫെസ്റ്റ് 25’ ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
സലാല: ഇഖ്റ അക്കാദമിയുടെ വാർഷികം വർണാഭമായി കൊണ്ടാടി. ലുബാൻ പാലസ് ഹാളിൽ ‘ഇഖ്റ ഫെസ്റ്റ് 25’ എന്നപേരിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഹുസൈൻ കച്ചിലോടി അധ്യക്ഷത വഹിച്ചു. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ഒ. അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ് ബദർ സമ, സന്തോഷ്, മുഹമ്മദ് സിയാദ്, വി.പി. അബ്ദുസ്സലാം ഹാജി എന്നിവർ സംബന്ധിച്ചു.
വൈവിധ്യമായ കേരളീയ തനത് കലാപരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കളും അധ്യാപകരും കലാപരിപാടികളിൽ പങ്കു ചേർന്നത് പരിപാടികൾക്ക് കൂടുതൽ മിഴിവേകി. ഇഖ് റ കെയർ ടീം ചേർന്ന് അവതരിപ്പിച്ച മുട്ടിപ്പാട്ടും ശ്രദ്ധേയമായി.
പരിപാടി ആസ്വദിക്കാനായി രക്ഷിതക്കൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സന്നിഹിതരായിരുന്നു.
ഇഖ്റ കെയർ ഭാരവാഹികളായ സ്വലിഹ് തലശ്ശേരി, മൊയ്തു മയ്യിൽ, ഡോ. ഷാജിദ് മരുതോറ എന്നിവർ നേത്യത്വം നൽകി. ഫെമിന ഫൈസൽ സ്വാഗതവും ഹബീർ റഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

