ഇഖ്റ കെയർ അവാർഡ് ഒ. അബ്ദുൽ ഗഫൂറിന് സമ്മാനിക്കും
text_fieldsഒ. അബ്ദുൽ ഗഫൂർ
സലാല: ഇഖ്റ കെയർ സലാല നാലകത്ത് നൗഷാദിന്റെ പേരിൽ നൽകി വരുന്ന മാനവികത അവാർഡ് ഈ വർഷം അബൂ തഹ് നൂൻ ഗ്രൂപ് എം.ഡിയും സാമൂഹിക പ്രവർത്തകനുമായ ഒ. അബ്ദുൽ ഗഫൂറിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവിധ മേഖലകളിൽ പതിറ്റാണ്ടുകളായി അദ്ദേഹം നൽകി വരുന്ന സേവനത്തെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നതെന്ന് ഹുസൈൻ കാച്ചിലോടി പറഞ്ഞു. നായിഫ് അൽ ഷൻഫരി, ഡോ. ഷാജിദ് മരുതോറ, റഷീദ് നാലകത്ത്, സൈഫുദ്ദീൻ, നൗഫൽ കായക്കൊടി എന്നിവരാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ അവസാനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് സാലിഹ് തലശ്ശേരി, ഫായിസ് അത്തോളി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

