Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഫിസിക്കൽ സിം ഇല്ലാതെ ഐഫോൺ 18 പ്രോ മോഡലുകൾ

text_fields
bookmark_border
ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഫിസിക്കൽ സിം ഇല്ലാതെ ഐഫോൺ 18 പ്രോ മോഡലുകൾ
cancel

മനാമ: ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ ബഹ്‌റൈൻ ഉൾപ്പെടെ തെരഞ്ഞെടുത്ത രാജ്യങ്ങളിൽ ഇ-സിം മാത്രമുള്ള പതിപ്പുകളായി വിപണിയിലെത്തും. ഈ രാജ്യങ്ങളിൽ വിൽക്കുന്ന മോഡലുകളിൽ സാധാരണ ഉപയോഗിക്കുന്ന ഫിസിക്കൽ സിം കാർഡ് ഇടാനുള്ള സ്ലോട്ട് ഉണ്ടായിരിക്കുന്നതല്ല.

ബഹ്‌റൈന് പുറമെ അമേരിക്ക, കാനഡ, ജപ്പാൻ, കുവൈത്ത്, മെക്സിക്കോ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഗുവാം, യു.എസ് വിർജിൻ ഐലൻഡ്സ് എന്നീ രാജ്യങ്ങളിലാണ് ഇ-സിം മാത്രമുള്ള ഫോണുകൾ ലഭിക്കുക. മുൻ പതിപ്പായ ഐഫോൺ 17 പ്രോ മോഡലുകളിലും ഇതേ രാജ്യങ്ങളിൽ ഫിസിക്കൽ സിം ഒഴിവാക്കിയിരുന്നു.

അതിനാൽ ഈ വർഷം ഇക്കാര്യത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ ലോകമെമ്പാടുമായി പുറത്തിറങ്ങുന്ന പുതിയ ഐഫോൺ ഡ്യുവോ മോഡൽ പൂർണ്ണമായും ഇ-സിം പിന്തുണയോടെ മാത്രമാണ് വിപണിയിലെത്തുന്നത്.

അതേസമയം, യുകെ, യൂറോപ്പിലെ മറ്റു രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ വിൽക്കുന്ന ഫോണുകളിൽ ഇ-സിമ്മിനൊപ്പം നാനോ സിം കാർഡ് സ്ലോട്ടും തുടർന്നും ലഭ്യമാകും. ചൈനയിൽ രണ്ട് നാനോ സിമ്മുകൾ, ഒരു നാനോ സിമ്മും ഒരു ഇ-സിമ്മും, അല്ലെങ്കിൽ രണ്ട് ഇ-സിമ്മുകൾ ഉപയോഗിക്കാവുന്ന രീതിയിലാണ് ഫോൺ ലഭിക്കുക.

ഫിസിക്കൽ സിം കാർഡിന്റെ ഡിജിറ്റൽ രൂപമാണ് ഇ-സിം. ഫോണിൽ നിന്നും സിം ട്രേ ഒഴിവാക്കിയതിലൂടെ ലഭിച്ച അധിക സ്ഥലം കൂടുതൽ ശേഷിയുള്ള വലിയ ബാറ്ററി ഉൾപ്പെടുത്താൻ ഉപയോഗിച്ചതായി ആപ്പിൾ വ്യക്തമാക്കുന്നു.

2022-ൽ അമേരിക്കയിൽ പുറത്തിറക്കിയ ഐഫോൺ 14 സീരീസ് മുതലാണ് ആപ്പിൾ ഫിസിക്കൽ സിം കാർഡുകൾ ഒഴിവാക്കാൻ തുടങ്ങിയത്. ഫിസിക്കൽ സിമ്മിനേക്കാൾ കൂടുതൽ സുരക്ഷിതമാണ് ഇ-സിം എന്നാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ അതിൽ നിന്നും സിം ഊരിമാറ്റാൻ സാധിക്കില്ല എന്നതാണ് പ്രധാന നേട്ടം.

കൂടാതെ ഒരേസമയം എട്ട് ഇ-സിമ്മുകൾ വരെ ഒരു ഐഫോണിൽ സേവ് ചെയ്യാൻ സാധിക്കും. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ സിം കാർഡുകൾ മാറ്റി ഉപയോഗിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - iPhone 18 Pro models without physical SIM in countries including Bahrain
Next Story