Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.ഒ.സി സലാലയിൽ ഇഫ്‌താർ...

ഐ.ഒ.സി സലാലയിൽ ഇഫ്‌താർ സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.ഒ.സി സലാലയിൽ ഇഫ്‌താർ സംഘടിപ്പിച്ചു
cancel
camera_alt

ഐ.ഒ.സി ഒമാൻ നാഷനൽ കമ്മിറ്റി സലാലയിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ്

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ നാഷനൽ കമ്മിറ്റി സലാലയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വിവിധ സംസ്ഥാന ചാപ്റ്ററുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മറ്റു സംസ്ഥാനക്കാരും സംബന്ധിച്ചു. ഹംദാൻ പ്ലാസയിൽ നടന്ന പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികളും പൗര പ്രമുഖരും പങ്കെടുത്തു.

ഐ.ഒ.സി നാഷനൽ പ്രസിഡന്റ്‌ സിയാ ഉൽ ഹഖ് ലാരി അധ്യക്ഷത വഹിച്ചു. ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ റമദാൻ സന്ദേശം നൽകി. ഡോ. സനാതനൻ, റവ. ഫാദർ സിനു ചാക്കോ, രഞ്ജിത് സിങ്, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. വി. എസ്. സുനിൽ, ബാലചന്ദ്രൻ ( ഐ.ഒ.സി കേരള ചാപ്റ്റർ), ഷിഹാബുദീൻ (ബിഹാർ ചാപ്റ്റർ), ഷക്കീൽ (കര്‍ണാടക ചാപ്റ്റർ), സജീവ് ജോസഫ് എന്നിവർ ആശംസ നേർന്നു. കൺവീനർ ഡോ. നിഷ്താർ സ്വാഗതവും ശ്യാം മോഹൻ നന്ദിയും പറഞ്ഞു. വിവിധ സംസ്ഥാന ചാപ്റ്ററുകളിലെ നേതാക്കളും വനിതാ പ്രവർത്തകരും നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iocgulfnewssalalagulfnewsmalayalam
News Summary - IOC organizes Iftar in Salalah
Next Story