ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഓർമിപ്പിച്ച് സലാലയിൽ ഐ.ഒ.സി സ്വാതന്ത്ര്യദിനാഘോഷം
text_fieldsഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ‘ഫ്രീഡം ലൈറ്റ്’ എന്ന തലക്കെട്ടിൽ സലാലയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ സലാലയിൽ ‘ഫ്രീഡം ലൈറ്റ്’ എന്ന തലക്കെട്ടിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ മഹത്വവും ജനാധിപത്യത്തിന്റെ മൂല്യവും ശക്തമായി ഓർമിപ്പിച്ച് ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ സലാലയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാനേതാക്കൾ സംബന്ധിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്ത യോഗം ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യത സദസ്സിനെ ഓർമപ്പെടുത്തി. സൗഹൃദസദസ്സ് മാധ്യമപ്രവർത്തകൻ കെ.എ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു.
മതേതരത്വത്തിനും ജനാധിപത്യത്തിനും ഗുരുതര പരിക്ക് സംഭവിക്കുന്ന പുതിയ കാലത്ത് മതേതര പാർട്ടികൾക്ക് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി ഐക്യപ്പെടാൻ സാധിക്കണമെന്ന് അദേഹം പറഞ്ഞു. ഐ.ഒ.സി കേരള പ്രസിഡന്റ് ഡോ.നിഷ്താർ അധ്യക്ഷത വഹിച്ചു. ഐ.ഒ.സി ജോയന്റ് ട്രഷറർ റിസാൻ മാസ്റ്റർ വിഷയാവതരണം നടത്തി. വിവിധ സംഘടനാപ്രതിനിധികളായ വി.പി. അബ്ദുസലാം ഹാജി (പ്രസിഡന്റ്, കെ.എം.സി.സി സലാല), അബ്ദുല്ല മുഹമ്മദ് (പ്രസിഡന്റ്, പ്രവാസി വെൽഫെയർ), അഹമ്മദ് സഖാഫി (ഡെപ്യൂട്ടി പ്രസിഡന്റ്, ഐ.സി.എഫ് സലാല), ഹുസൈൻ കാച്ചിലോടി (ട്രഷറർ, കെ.എം.സി.സി), ഇബ്രാഹിം വേളം (ജനറൽ സെക്രട്ടറി, പി.സി.എഫ്), സിനു കൃഷ്ണൻ മാസ്റ്റർ (കൺവീനർ, സർഗവേദി സലാല), റഷീദ് കല്പറ്റ (ജനറൽ സെക്രട്ടറി, കെ.എം.സി.സി), ഷസ്നാ നിസാർ (ജനറൽ സെക്രട്ടറി, കെ.എം.സി.സി വനിത വിങ്), അനീഷ് ബി.വി (വർക്കിങ് പ്രസിഡന്റ് ഐ.ഒ.സി), സുഹാനാ മുസ്തഫ (ഐ.ഒ.സി നാഷനൽ മീഡിയ കോഓഡിനേറ്റർ) എന്നിവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ ഫ്ലാഷ് ലൈറ്റുകൾ തെളിയിച്ച് സ്വാതന്ത്ര്യത്തിന്റെ മഹത്ത്വവും ജനാധിപത്യത്തിന്റെ സംരക്ഷണവും പ്രതീകാത്മകമായി ഉയർത്തിപ്പിടിച്ചു. ഐ.ഒ.സി ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ സ്വാഗതവും വനിതാവിഭാഗം ജനറൽ സെക്രട്ടറി രജിഷ ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

