Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.ഒ.സി....

ഐ.ഒ.സി. സ്വാതന്ത്ര്യദിനാഘോഷവും മെറിറ്റ് അവാർഡ് വിതരണവും

text_fields
bookmark_border
ഐ.ഒ.സി. സ്വാതന്ത്ര്യദിനാഘോഷവും മെറിറ്റ് അവാർഡ് വിതരണവും
cancel

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി.) ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ക്ലാപ്സ് 2026 മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ, മികച്ച വിജയം നേടിയ ഇന്ത്യൻ സ്കൂൾ സലാലയിലെ വിദ്യാർഥികൾക്കും ഐ.ഒ.സി. കുടുംബങ്ങളിലെ മിടുക്കരായ കുട്ടികൾക്കും ചടങ്ങിൽ ഉപഹാരം കൈമാറി.

ഐ.ഒ.സി. പ്രസിഡന്റ് ബാലചന്ദ്രൻ കെ.എസ്. അധ്യക്ഷത വഹിച്ചു. കോൺസുലാർ ഏജന്റ്‌ ഡോ. കെ. സനാതനൻ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പട്ടാങ്കർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽമാരായ മമ്മിക്കുട്ടി, അംബിക എന്നിവർ ആശംസ നേർന്നു. നാട്ടിലേക്ക് മടങ്ങുന്ന പ്രിൻസിപ്പൽ ദീപക് പട്ടാങ്കറിന് ഐ.ഒ.സി. യാത്രയയപ്പും നൽകി. ജനറൽ സെക്രട്ടറി ശ്യാം മോഹൻ നന്ദി പറഞ്ഞു. ഐ.ഒ.സി. ഭാരവാഹികൾ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iocgulfnewsgulfnewsmalayalam
News Summary - IOC Independence Day Celebration and Merit Award Distribution
Next Story