Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​ഒ.​സി സ​ലാ​ല​യി​ൽ...

ഐ.​ഒ.​സി സ​ലാ​ല​യി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​ഒ.​സി സ​ലാ​ല​യി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
cancel

സ​ലാ​ല: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ​ലാ​ല​യി​ൽ സോ​ഷ്യ​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ഹം​ദാ​ൻ പ്ലാ​സ​യി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ പ​രി​പാ​ടി​യി​ൽ സം​ഘ​ട​ന നേ​താ​ക്ക​ളും പൗ​ര​പ്ര​മു​ഖ​രു​മു​ൾ​പ്പെ​ടെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സം​ബ​ന്ധി​ച്ചു. സു​ഹൃ​ദ് സം​ഗ​മ​ത്തി​ൽ ഐ.​ഒ.​സി പ്ര​സി​ഡ​ന്റ് ഡോ. ​നി​ഷ്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ൽ, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി എ​ന്നി​വ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

പ​രി​പാ​ടി​യി​ൽ നി​യു​ക്ത ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​നു​ള്ള ഉ​പ​ഹാ​രം കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ. സ​നാ​ത​ന​ൻ കൈ​മാ​റി. സ​ലാ​ല​യി​ൽ​നി​ന്ന് സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന സെ​ന്റ് ജോ​ൺ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ലെ വി​കാ​രി ഫാ. ​ജോ​ബി ജോ​സി​ന് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി.

ദീ​ർ​ഘ​മാ​യ ഒ​രു കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​സി​ഡ​ന്റാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച ഡോ. ​സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ലി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് രാ​കേ​ഷ് കു​മാ​ർ ഝാ, ​ഡോ. വി.​എ​സ്. സു​നി​ൽ, സി​യ​ഉ​ൾ ഹ​ഖ് ലാ​റി, ഒ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും മ​ത​നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഐ.​ഒ.​സി കോ​ക​ൺ​വീ​ന​ർ ഹ​രി​കു​മാ​ർ ഓ​ച്ചി​റ, ട്ര​ഷ​റ​ർ ഷ​ജി​ൽ, അ​നീ​ഷ്, ശ്യാം​മോ​ഹ​ൻ, ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IOCSalalahIftar meeting
News Summary - IOC Iftar meeting in Salalah
Next Story