മസ്കത്ത്: ഒമാനിൽ കഴിഞ്ഞവർഷം എട്ടു ശതകോടി റിയാലിെൻറ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി വ്യവസായ വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദി. 2016നെ അപേക്ഷിച്ച് 800 ദശലക്ഷം റിയാലിെൻറ വർധനവാണ് വിദേശ നിക്ഷേപത്തിൽ ഉണ്ടായതെന്നും മന്ത്രി മജ്ലിസുശൂറയെ അറിയിച്ചു.
കമ്പനികളുടെ നികുതിയുമായി ബന്ധപ്പെട്ട് പുതിയ നിയമം കൊണ്ടുവരും. നികുതി വിഷയത്തിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതാകും ഇൗ നിയമം. ബിസിനസ് മേഖലയിലെ തട്ടിപ്പുകൾ വെളിച്ചത്ത് കൊണ്ടുവരുന്നതിനും ഇത് സഹായകരമാകും. ബിസിനസ് സൗഹൃദാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും നടപടിയെടുക്കും. നിലവിലെ പഞ്ചവത്സര പദ്ധതിയിൽ ഇൗ വിഷയത്തിൽ മന്ത്രാലയം ശ്രദ്ധയൂന്നും. ബാങ്ക് പാപ്പരത്വ നിയമം അവതരിപ്പിക്കുന്നതിനെ കുറിച്ച ചോദ്യത്തിന് രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി സുസ്ഥിരമായതിന് ശേഷമേ ഇൗ നിയമം അവതരിപ്പിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. സമഗ്രമായ സാധ്യതാ പഠനം നടത്താതെ ഇൗ വർഷം മന്ത്രാലയം ഒരു സാമ്പത്തിക പദ്ധതിയും ഏറ്റെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 24 പദ്ധതികൾക്കായുള്ള വിവിധ സർക്കാർ അനുമതികൾ നേടുന്നതിന് നിക്ഷേപകരെ സഹായിക്കുന്നതിന് മന്ത്രാലയത്തിൽ പ്രത്യേക കേന്ദ്രം പ്രവർത്തിച്ചുവരുന്നുണ്ട്. അഞ്ചു മേഖലകളിലായുള്ള ഇൗ പദ്ധതികൾക്ക് മൊത്തം മൂന്നു ദശലക്ഷം റിയാലിന് മുകളിലാണ് നിക്ഷേപമായി എത്തുകയെന്നും മന്ത്രി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 2:22 PM GMT Updated On
date_range 2018-07-12T10:09:59+05:30ഒമാനിൽ കഴിഞ്ഞ വർഷമെത്തിയത് എട്ടു ശതകോടി റിയാലിെൻറ വിദേശ നിക്ഷേപം
text_fieldsNext Story