Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഇ​ൻ​വെ​സ്​​റ്റ്​...

‘ഇ​ൻ​വെ​സ്​​റ്റ്​ ഇൗ​സി’ പോ​ർ​ട്ട​ലി​െൻറ  സേ​വ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്നു 

text_fields
bookmark_border
‘ഇ​ൻ​വെ​സ്​​റ്റ്​ ഇൗ​സി’ പോ​ർ​ട്ട​ലി​െൻറ  സേ​വ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്നു 
cancel
camera_alt???. ????? ???? ???????? ??? ????????

മ​സ്​​ക​ത്ത്​: നി​ക്ഷേ​പ​ക​ർ​ക്കാ​യു​ള്ള വി​വി​ധ അ​നു​മ​തി​ക​ളും ​പെ​ർ​മി​റ്റു​ക​ളു​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ‘ഇ​ൻ​വെ​സ്​​റ്റ്​ ഇ​സി’ പോ​ർ​ട്ട​ലി​​െൻറ സേ​വ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പ​ദ്ധ​തി. ഇ​തി​​െൻറ ഭാ​ഗ​മാ​യി പോ​ർ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​ർ​ക്ക്​ ഒാ​ഫി​സി​ൽ എ​ത്താ​തെ​യും ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രി ഡോ. ​അ​ലി ബി​ൻ മ​സൂ​ദ്​ അ​ൽ സു​നൈ​ദി പു​റ​ത്തി​റ​ക്കി. ഒാ​ഫി​സി​ന്​ പു​റ​ത്ത്​ വീ​ട്ടി​ലോ പൊ​തു​സ്​​ഥ​ല​ത്തോ അ​ല്ലെ​ങ്കി​ൽ അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ൻ പോ​യാ​ൽ പോ​ലും അ​വി​ടെ​നി​ന്ന്​ ജോ​ലി​ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ്​ പു​തി​യ ഉ​ത്ത​ര​വ്. ആ​ധു​നി​ക സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി വി​നി​യോ​ഗി​ച്ച്​ ജീ​വ​ന​ക്കാ​രു​ടെ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ഇ​ട​പാ​ടു​ക​ളു​ടെ വേ​ഗം വ​ർ​ധി​പ്പി​ക്കാ​നും കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ തീ​രു​മാ​ന​മെ​ന്ന്​ മ​ന്ത്രി സു​നൈ​ദി അ​റി​യി​ച്ചു. 

മ​ന്ത്രാ​ല​യം പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ കു​റ​ച്ചു​മു​മ്പ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ൽ ഇ​രു​ന്നാ​ണ്​ അ​ന്ന്​ ജോ​ലി പൂ​ർ​ത്തീ​ക​രി​ച്ച​ത്. റി​മോ​ട്ട്​ വ​ർ​ക്ക്​ സം​വി​ധാ​നം സ്വീ​ക​രി​ക്കു​ന്ന ഒ​മാ​നി​ലെ ആ​ദ്യ അ​ധി​കാ​ര സ്​​ഥാ​പ​ന​മാ​ണ്​ വ്യ​വ​സാ​യ വാ​ണി​ജ്യ​മ​ന്ത്രാ​ല​യം. ജീ​വ​ന​ക്കാ​ർ​ക്കും പു​തി​യ സം​വി​ധാ​നം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും. നി​ക്ഷേ​പ​ക​രെ നേ​രി​ട്ട്​ കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ക്ഷം ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളോ അ​ടി​യ​ന്ത​ര സ​ന്ദ​ർ​ശ​ഭ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ വീ​ടു​ക​ളി​ൽ വെ​ച്ച്​ ത​ങ്ങ​ളു​ടെ ജോ​ലി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇൗ ​സം​വി​ധാ​നം അ​വ​സ​ര​മൊ​രു​ക്കു​ന്നു. ഒാ​ഫി​സി​ന്​ പു​റ​ത്ത്​ ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളും മ​ന്ത്രാ​ല​യം ന​ൽ​കു​ക​യും ചെ​യ്യും.

പു​തി​യ സം​വി​ധാ​നം പ്ര​കാ​രം ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​ത വി​ല​യി​രു​ത്താ​ൻ മ​ന്ത്രാ​ല​യ​ത്തി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി സു​നൈ​ദി അ​റി​യി​ച്ചു. നി​ക്ഷേ​പ​ക​ർ​ക്ക്​  ആ​വ​ശ്യ​മാ​യ 77 ത​രം സേ​വ​ന​ങ്ങ​ളാ​ണ്​ ഇ​ൻ​വെ​സ്​​റ്റ്​ ഇൗ​സി പോ​ർ​ട്ട​ൽ മ​ു​ഖേ​ന ന​ൽ​കു​ന്ന​ത്. ഇ​തു​വ​ഴി സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങാ​തെ കാ​ര്യം സാ​ധി​ക്കാ​ൻ നി​ക്ഷേ​പ​ക​ർ​ക്ക്​ സാ​ധി​ക്കു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsinvest easy
News Summary - invest easy-oman-gulf news
Next Story