അപ്പാർട്മെന്റ് പദ്ധതികൾ പരിചയപ്പെടുത്തി പ്രൊവിഡന്റ്
text_fieldsപ്രൊവിഡന്റ് ഒരുക്കിയ അപ്പാർട്മെന്റ് പദ്ധതികൾ
പരിചയപ്പെടുത്തുന്ന ചടങ്ങ്
മസ്കത്ത്: ഇന്ത്യയിലെ തന്നെ വൻകിട ബിൽഡറായ പ്രൊവിഡന്റ് ഹൗസിങ്ങിന്റെ പുതിയ പദ്ധതികൾ ഒമാനിൽ പരിചയപ്പെടുത്തുന്നു.
കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് സമീപത്തെ പുതിയ അപ്പാർട്മെന്റ് പദ്ധതിയായ വിൻവെർത്ത്, പുറവങ്കര നിർമിക്കുന്ന കൊച്ചിൻ മറൈൻ ഡ്രൈവിലെ മറീന വൺ അപ്പാർട്മെന്റ് എന്നീ പദ്ധതികളാണ് പരിചയപ്പെടുത്തുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പ്രദർശനം ശനിയാഴ്ചയും തുടരും.
റൂവി ഹഫ ഹൗസ് ഹോട്ടലാണ് വേദി. ഇതിനൊപ്പം ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ബംഗളൂരു, ചെന്നൈ, ഗോവ, മുംബൈ എന്നിവിടങ്ങളിലെ എല്ലാ പാർപ്പിട സമുച്ചയങ്ങളെപ്പറ്റിയും പ്രദർശനം ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.

