മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇൻറർസ്കൂൾ കായികമേളയിൽ മുലദ ഇന്ത്യൻ സ്കൂൾ 166 പോയൻറ് നേടി ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 51 വിദ്യാർഥികളാണ് മുലദയിൽനിന്ന് മീറ്റിനെത്തിയത്. വിവിധ കായികയിനങ്ങളിൽ 14 സ്വർണ മെഡൽ, 13 വെള്ളി മെഡൽ, 10 വെങ്കല മെഡൽ എന്നിവ നേടി. വിജയികളായ വിദ്യാർഥികൾക്ക് സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ ഷരീഫ്, അധ്യാപകർ എന്നിവർ ചേർന്ന് സ്വീകരണം നൽകി. കായികരംഗത്തെ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകൻ പി.ടി പ്രവീണിനെ എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ, സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ ഷരീഫ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികൾ എന്നിവർ അഭിനന്ദിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 12:56 PM GMT Updated On
date_range 2018-12-18T11:29:56+05:30ഇൻറർസ്കൂൾ അത്ലറ്റിക് മീറ്റ്: മുലദ ഇന്ത്യൻ സ്കൂളിന് ഒാവറോൾ
text_fieldsNext Story