Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ന്​ വീ​ണ്ടും...

ഒ​മാ​ന്​ വീ​ണ്ടും അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം അ​വാ​ർ​ഡ്​

text_fields
bookmark_border
ഒ​മാ​ന്​ വീ​ണ്ടും അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം അ​വാ​ർ​ഡ്​
cancel
camera_alt?????? ???????? ???????? ??????????? ???? ?????? ??? ???????? ?????????? ???????????????????
മ​സ്ക​ത്ത്: ഒ​മാ​ന്​ വീ​ണ്ടും അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം അ​വാ​ർ​ഡ്. ജ​ർ​മ​നി​യി​ലെ ഗോ ​ഏ​ഷ്യ​യു​ടെ അ​റ​ബ്​ ​മേ​ഖ​ല​യി​ലെ മി​ക​ച്ച ടൂ​റി​സം ല​ക്ഷ്യ​സ്​​ഥാ​ന​ത്തി​നു​ള്ള പു​ര​സ്​​കാ​ര​മാ​ണ്​ ഒ​മാ​ൻ നേ​ടി​യ​ത്. ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രു​ടെ സ​ർ​വേ​യി​ലൂ​ടെ​യാ​ണ് ഒ​മാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ടൂ​റി​സ​ത്തി​ന്​ ഏ​റെ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന രാ​ജ്യ​മാ​ണ് ഒ​മാ​നെ​ന്നും അ​വ​ർ​ക്ക്​​ ഉ​യ​ർ​ന്ന മു​ൻ​ഗ​ണ​ന​യാ​ണ്​ ത​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നും ജ​ർ​മ​നി​യി​ലെ ട്രാ​വ​ൽ, ടൂ​റി​സം ഏ​ജ​ൻ​സി​ക​ളും മ​റ്റ് സ്​​ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും സ​ർ​വേ​യി​ൽ വ്യ​ക്ത​മാ​ക്കി. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള 3000 ടൂ​റി​സം ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ സ​ർ​വേ​യി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ബ​ർ​ലി​നി​ലെ രാ​ജ്യാ​ന്ത​ര ടൂ​റി​സം മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ്​ ബി​ൻ നാ​സ​ർ അ​ൽ മ​ഹ്റ​സി അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി. അ​ടു​ത്തി​ടെ കോ​ൺ​ഡെ​നാ​സ്​​റ്റ്​ ട്രാ​വ​ല​ർ മി​ഡി​ലീ​സ്​​റ്റ്​ മാ​സി​ക​യു​ടെ മി​ക​ച്ച റോ​ഡു​യാ​ത്ര ല​ക്ഷ്യ​സ്​​ഥാ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ്​ ഒ​മാ​ന്​ ല​ഭി​ച്ചി​രു​ന്നു.
ഇ​ത്​ മൂ​ന്നാം ത​വ​ണ​യാ​ണ്​ ഗോ​ഏ​ഷ്യ​യു​ടെ പു​ര​സ്​​കാ​രം ഒ​മാ​ന്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ സാ​ലിം ബി​ൺ അ​ദാ​യ് അ​ൽ മ​അ്മ​രി പ​റ​ഞ്ഞു. ആ​ദ്യ​ത​വ​ണ മൂ​ന്നാ​മ​ത്തെ മി​ക​ച്ച അ​റ​ബ്​ ല​ക്ഷ്യ​സ്​​ഥാ​ന​മെ​ന്ന പു​ര​സ്​​കാ​ര​മാ​ണ്​ ല​ഭി​ച്ച​ത്. അ​ടു​ത്ത​ത​വ​ണ ര​ണ്ടാം​സ്​​ഥാ​ന​വും ഇ​പ്പോ​ൾ ഒ​ന്നാ​മ​തു​മെ​ത്തി. ജ​ർ​മ​നി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ ഒ​മാ​നു​ള്ള സ്വീ​കാ​ര്യ​ത​യാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇൗ ​അ​വാ​ർ​ഡ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്കും ടൂ​റി​സം ക​മ്പ​നി​ക​ൾ​ക്കും കൂ​ടു​ത​ൽ ടൂ​റി​സ്​​റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​ക​ച്ച ടൂ​റി​സം ല​ക്ഷ്യ സ്​​ഥാ​ന​ത്തി​നൊ​പ്പം മി​ക​ച്ച എ​യ​ർ​ലൈ​ൻ, മി​ക​ച്ച ടൂ​ർ ഒാ​പ​റേ​റ്റ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും ഗോ​ഏ​ഷ്യ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ഹോ​ട്ട​ൽ സൗ​ക​ര്യ​ങ്ങ​ളും ഇ-​വി​സ​യു​മ​ട​ക്കം പു​തി​യ കാ​ൽ​വെ​പ്പു​ക​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. അ​തി​നി​ടെ, ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രി ജ​ർ​മ​ൻ ധ​ന, ഉൗ​ർ​ജ​കാ​ര്യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ടൂ​റി​സം മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ധാ​ര​ണ​യി​ലെ​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman tourism
News Summary - international tourism award to oman-oman-gulfnews
Next Story