Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്റർനാഷനൽ സെയിലിങ്...

ഇന്റർനാഷനൽ സെയിലിങ് ചാമ്പ്യൻഷിപ്; ആദ്യറൗണ്ട് നാളെ മുതൽ മസ്കത്തിൽ

text_fields
bookmark_border
ഇന്റർനാഷനൽ സെയിലിങ് ചാമ്പ്യൻഷിപ്; ആദ്യറൗണ്ട് നാളെ മുതൽ മസ്കത്തിൽ
cancel

മ​സ്​​ക​ത്ത്​: ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​യി​ലി​ങ്​ ക​പ്പി​ന്റെ ഉ​ദ്ഘാ​ട​ന റൗ​ണ്ടി​ന് ഒ​മാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ അ​ൽ​മൗ​ജ് മ​സ്‌​ക​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. യു​നൈ​റ്റ​ഡ് കി​ങ്ഡം, മൊ​ണാ​ക്കോ, ഫ്രാ​ൻ​സ്, സ്ലോ​വേ​നി​യ, സ്വീ​ഡ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​മ്പ​ത് അ​ന്താ​രാ​ഷ്ട്ര ടീ​മു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പ്ര​മു​ഖ​രാ​യ നാ​വി​ക​ർ പ​ങ്കെ​ടു​ക്കും. നാ​വി​ക​ൻ മു​സാ​ബ് അ​ൽ ഹാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ഒ​മാ​ൻ സെ​യി​ൽ’ ടീ​മും പ​ങ്കെ​ടു​ക്കും. ഈ ​വ​ർ​ഷ​ത്തെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​യി​ലി​ങ്​ ക​പ്പ് അ​ഞ്ച് റൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. മ​സ്‌​ക​ത്തി​ലെ അ​ൽ മൗ​ജ് മ​റീ​ന​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ​റൗ​ണ്ടി​നു​ശേ​ഷം, സ്വീ​ഡ​നി​ലെ മാ​ർ​സ്‌​ട്രാ​ൻ​ഡ് ഐ​ല​ൻ​ഡി​ൽ ജൂ​ൺ 28 മു​ത​ൽ ജൂ​ലൈ ര​ണ്ടു​വ​രെ​യാ​ണ്​​ അ​ടു​ത്ത ഘ​ട്ടം ന​ട​ക്കു​ക.

മൂ​ന്നാം റൗ​ണ്ട്​ യു​നൈ​റ്റ​ഡ് കി​ങ്​​ഡ​ത്തി​ലെ കാ​വോ​സി​ൽ ആ​ഗ​സ്റ്റ്​ ഒ​മ്പ​തു​മു​ത​ൽ 13വ​രെ​യും അ​ര​ങ്ങേ​റും. ഒ​ക്ടോ​ബ​ർ 18 മു​ത​ൽ 22 വ​രെ സ്പെ​യി​നി​ലെ മ​റീ​ന അ​ൽ​കൈ​ഡെ​സ​യി​ലും അ​വ​സാ​ന റൗ​ണ്ട് കാ​ന​റി ദ്വീ​പു​ക​ളി​ൽ ന​വം​ബ​ർ 22 മു​ത​ൽ 26 വ​രെ​യും ന​ട​ക്കും. പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ടൂ​റി​സം മേ​ഖ​ല​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മാ​യി സു​ൽ​ത്താ​നേ​റ്റി​നെ ടൂ​ർ​ണ​മെ​ന്റ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​മെ​ന്ന് ഒ​മാ​ൻ സെ​യി​ലി​ന്റെ സീ​നി​യ​ർ പ്രോ​ജ​ക്ട് മാ​നേ​ജ​ർ മ​റി​യം അ​ൽ ജ​ദി​ദി​യെ പ​റ​ഞ്ഞു. ടൂ​ർ​ണ​മെ​ന്റി​ൽ അ​ന്താ​രാ​ഷ്‌​ട്ര ബി​സി​ന​സ്, ഫി​നാ​ൻ​ഷ്യ​ൽ മേ​ഖ​ല​യി​ലെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സു​ൽ​ത്താ​നേ​റ്റി​ലെ സം​രം​ഭ​ക​ർ​ക്ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നും ബി​സി​ന​സ്, നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ങ്ങ​ൾ കൈ​മാ​റാ​നും ടൂ​ർ​ണ​മെ​ന്‍റ്​ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ലാ​സ് 44 സിം​ഗി​ൾ-​ഹ​ൾ സെ​യി​ലി​ങ് ബോ​ട്ടു​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatFirst roundInternational Sailing Championship
News Summary - International Sailing Championship; First round in Muscat
Next Story